വാഹനം കടത്തിവിട്ടില്ല; ഹോംഗാർഡിന് നേരെ തോക്കുചൂണ്ടി യുവാവ്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവ് ഹോംഗാർഡിന് നേരെ എയർഗൺ ചൂണ്ടി. വാഹനം കടത്തിവിടാത്തതിൽ പ്രകോപിതനായ യുവാവാണ് എയർഗണ്ണുമായി ഹോംഗാർഡിനെ ഭീഷണിപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്
ബാലരാമപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിന് മാനസിക പ്രശ്നങ്ങളുള്ളതായി ബന്ധുക്കൾ പറയുന്നു.
എത് തരത്തിലുള്ള തോക്കാണ് ചൂണ്ടിയതെന്ന കാര്യത്തിൽ ആദ്യം ആശയക്കുഴപ്പമുണ്ടായിരുന്നെങ്കിലും ഇത് എയർ ഗണ്ണാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടുകാരും ഹോംഗാർഡും ചേർന്നാണ് നെയ്യാറ്റിൻകര പൊലീസിനെ വിവരം അറിയിച്ചത്. പൊലീസുകാരെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. യുവാവിന് മാനസിക പ്രശ്നമുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തിയ ശേഷമേ കേസെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കൂ.
Story Highlights: The youth assaulted the home guard
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here