വേനല്‍ മഴയ്‍ക്കിടയിലും യുഎഇയില്‍ ചൂട് കൂടുന്നു; താപനില വീണ്ടും 50 ഡിഗ്രി കടന്നു

യുഎഇയില്‍ വേനല്‍ മഴയ്‍ക്കിടയിലും അന്തരീക്ഷ താപനില കൂടുന്നു. രാജ്യത്ത് വീണ്ടും താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് . അല്‍ ഐനിലെ സ്വൈഹാനില്‍ രേഖപ്പെടുത്തിയ 51 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപനില.
ഉഷ്ണകാലത്ത് ഇത് രണ്ടാം തവണയാണ് യുഎഇയില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്. ഇതിന് മുമ്പ് ജൂണ്‍ 23നാണ് ഉയര്‍ന്ന താപനില രാജ്യത്ത് രേഖപ്പെടുത്തിയത്. അന്ന് ദഫ്റ മേഖലയിലെ ഔതൈദില്‍ 50.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ താപനില. അതേസമയം യുഎഇയിലെ ഏറ്റവും താഴ്നന്ന താപനിലയും ഇന്ന് അല്‍ ഐനില്‍ തന്നെയാണ് രേഖപ്പെടുത്തിയത്.
Read Also: മഴക്കെടുതി; പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് യു.എ.ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് ക്യാമ്പ് ഒരുക്കുന്നു
അല്‍ ഫോഹയില്‍ രേഖപ്പെടുത്തിയ 26.2 ഡിഗ്രി സെല്‍ഷ്യസാണ് ചൊവ്വാഴയിലെ ഏറ്റവും താഴ്ന്ന ചൂട്. ജുലൈ മാസത്തില്‍ കനത്ത മഴയ്‍ക്കാണ് രാജ്യത്തെ പല എമിറേറ്റുകളും സാക്ഷ്യം വഹിച്ചത്. ഓഗസ്റ്റ് 14 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ദക്ഷിണ, കിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Story Highlights: UAE weather: Temperature crosses 50°C for second time this summer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here