വരുന്നു അവഞ്ചേഴ്സ്; എൻ.എസ്.ജി മാതൃകയിൽ കേരള പൊലീസിന്റെ കമാൻഡോ സംഘം

നഗര പ്രദേശങ്ങളിൽ പെട്ടെന്നുണ്ടാകുന്ന സുരക്ഷാ സാഹചര്യങ്ങൾ നേരിടാൻ കമാൻഡോ സംഘത്തെ രൂപീകരിച്ച് കേരള പൊലീസ്. അവഞ്ചേഴ്സ് എന്ന പേരിലാണ് കമാൻഡോ സംഘം ഇറങ്ങുന്നത്. എൻ.എസ്.ജി മാതൃകയിൽ പ്രവർത്തിക്കുന്ന സംഘം ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുൾപ്പടെ ഏറ്റെടുക്കും. ( Avengers; commando team of Kerala Police on the model of NSG )
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് ശുപാർശ നൽകിയിരിക്കുകയാണ്. ഭീകരവാദ ആക്രണമണങ്ങൾ മുതൽ ഗുണ്ടാ ആക്രമണങ്ങൾ വരെ നേരിടുന്ന ചുമതല അവഞ്ചേഴ്സ് എന്ന് പേരിട്ടിരിക്കുന്ന കമാൻഡോ സംഘത്തിന് നൽകും.
Read Also: അപരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്
അവഞ്ചേഴ്സ് രൂപീകരിച്ച നടപടിക്ക് സാധുത തേടി സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് കത്ത് നൽകി. സർക്കാർ ഉത്തരവിറങ്ങിയാലുടൻ സെക്രട്ടറിയേറ്റിന്റെ സുരക്ഷക്കും അവഞ്ചേഴ്സിനെ വിന്യസിച്ചേക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Story Highlights: Avengers; commando team of Kerala Police on the model of NSG
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here