Advertisement

‘കിഫ്ബിക്ക് എതിരായ ഇ.ഡി നടപടി നിയമ വിരുദ്ധമെന്ന് തോമസ് ഐസക്; സംശയം തോന്നിയാൽ ചോദ്യം ചെയ്തു കൂടേയെന്ന് കോടതി

August 11, 2022
2 minutes Read
ed action against kiifb is illegal

കിഫ്ബിക്ക് എതിരായ ഇ.ഡി നടപടി നിയമ വിരുദ്ധം എന്ന് തോമസ് ഐസക് ഹൈക്കോടതിയിൽ. സംശയം തോന്നിയാൽ ചോദ്യം ചെയ്തു കൂടേയെന്ന് കോടതി. സ്വകാര്യത മാനിക്കണം എന്നും നിർദ്ദേശം. തോമസ് ഐസക്കിന്റെ ഹർജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. ഇ ഡിക്ക് എതിരായി ഇടത് എം എൽ എ മാർ നൽകിയ പൊതു താല്പര്യ ഹർജി നിലനിൽക്കില്ലെന്ന് കോടതി. ( ed action against kiifb is illegal )

കിഫ് ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡി. നൽകിയ സമൻസ് ചോദ്യം ചെയ്താണ് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്. സമൻസിൽ തന്റെ സ്വത്ത് വിവരങ്ങൾ ചോദിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് കോടതിയെ അറിയിച്ചു. എന്ത് നിയമലംഘനമാണ് താൻ നടത്തിയത് എന്ന് ഇ ഡി വ്യക്തമാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. എന്നാൽ സംശയം തോന്നിയാൽ കേസിൽ ചോദ്യം ചെയ്തുകൂടെ എന്ന് ചോദിച്ച കോടതി . സ്വകാര്യത ലംഘിക്കാൻ ആവില്ലെന്നും ഇ ഡിയോട് നിർദ്ദേശിച്ചു. ഹൈക്കോടതിവിധിക്ക് ശേഷം മാത്രം ഇ ഡിക്ക് മുന്നിൽ ഹാജരാകുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് തോമസ് ഐസക്

കിഫ്ബിയുടെ കേസ് ഇ ഡി യുടെ പരിധിയിൽ വരില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതിശൻ പ്രതികരിച്ചു.

തോമസ് ഐസക്കിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടില്ല, സമൻസിനും സ്റ്റേയില്ല, ബുധനാഴ്ചവരെ തുടർനടപടിയുണ്ടാകില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ഇ ഡി ക്കെതിരെ എംഎൽഎമാരായ കെ കെ ശൈലജ എം മുകേഷ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി നിലനിൽക്കില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു,

Story Highlights: ed action against kiifb is illegal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top