‘ഡൽഹിക്കാരാണ് ജാവോ’ ന്നു പറയണം: ഇ ഡി ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എം എൽ എ വി.കെ പ്രശാന്ത്

‘ഡൽഹിക്കാരാണ് ജാവോ ന്നു പറയണം’ ഇ ഡി ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി വട്ടിയൂർക്കാവ് എം എൽ എ വി.കെ പ്രശാന്ത്. കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ബുധനാഴ്ചവരെ മുൻ ധനമന്ത്രി ടി എം തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞതിന് പിറകെയാണ് വി കെ പ്രശാന്തിന്റെ ട്രോൾ. ഡൽഹിക്കാരാണ് ജാവോ ന്നു പറയണം എന്ന് തുടങ്ങുന്ന പോസ്റ്റ് ആണ് വി കെ പ്രശാന്ത് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുള്ളത്.(mayor vk prashanth against ed thomas issac case)
ടി എം തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഇഡി തനിക്ക് നല്കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി മുന്‍ ധനമന്ത്രികൂടിയായ ടി എം തോമസ് ഐസക്ക് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. തോമസ് ഐസക്കിനെ പ്രതിയല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.
ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. ഇഡി നൽകിയ നോട്ടീസ് അവ്യക്തമാണ്, കിഫ്ബിയോ താനോ ചെയ്ത കുറ്റമെന്തെന്ന് നോട്ടീസിൽ പറഞ്ഞിട്ടില്ല എന്നും കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്നും തോമസ് ഐസക്ക് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Story Highlights: mayor vk prashanth against ed thomas issac case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here