ടിക്ടോക്കിന് തളർത്താനായില്ല; സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പ്രിയം യൂട്യൂബ് തന്നെ; സർവേ റിപ്പോർട്ട്

2015 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ഥിരമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചിരിക്കുന്നു. പ്യൂ റിസർച്ച് സെന്റർ നടത്തിയ ഏറ്റവും പുതിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യു.എസിലെ കൗമാരക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള പ്ലാറ്റ്‌ഫോമാണ് യൂട്യൂബ് എന്നും ജനസംഖ്യയുടെ 95% പേരും സൈറ്റോ മൊബൈൽ ആപ്പോ വഴി യുട്യൂബ് ഉപയോഗിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ ഉപകരണങ്ങളിലേക്കുള്ള ചേക്കേറൽ ഇന്റർനെറ്റ് ഉപയോഗം ആളുകൾക്കിടയിൽ ഗണ്യമായ രീതിയിൽ വർധിക്കാൻ കാരണമായി.
യു.എസിലെ പകുതിയോളം കൗമാരക്കാർ സ്ഥിരമായി ഓൺലൈനിലാണെന്നും 2015 ലെ റിപ്പോർട്ട് പ്രകാരം 24 ശതമാനത്തിൽ നിന്ന് 46 ശതമാനമായാണ് എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. യുഎസിൽ സ്ഥിരമായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം കഴിഞ്ഞ 7 വർഷത്തിനിടെ ഏകദേശം ഇരട്ടിയായി എന്നും പഠനം ചൂണ്ടികാണിക്കുന്നു. 95% കൗമാരക്കാരും യൂട്യൂബ് ഉപയോഗിക്കുന്നുണ്ട്. മാത്രവുമല്ല 19 ശതമാനം ആളുകൾ സ്ഥിരമായി യൂട്യൂബ് ഉപയോഗിക്കുന്നവരാണ്. ഉപയോഗത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് ടിക്ടോക്. 67% കൗമാരക്കാരാണ് ഇത് ഉപയോഗിക്കുന്നത്, 16% സ്ഥിരമായി ടിക്ടോക് ഉപയോഗിക്കുന്നു എന്നും കണ്ടെത്തി.
ആൺകുട്ടികൾ കൂടുതലായും യൂട്യൂബിലേക്കാണ് ആകർഷിക്കപ്പെടുന്നത്. പെൺകുട്ടികൾ കൂടുതലായും ടിക്‌ടോക്, ഇൻസ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയവയാണ് ഉപയോഗിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി. മൂന്നാം സ്ഥാനത്ത് ഇൻസ്റ്റഗ്രാം ആണ്. 62% കൗമാരക്കാരാണ് ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത്. 59% കൗമാരക്കാർ സ്‌നാപ്ചാറ്റും ഉപയോഗിക്കുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപെടുത്തിയിരിക്കുന്നത്.
Story Highlights: YouTube Still Reigns as TikTok Surges Among Teen Social-Media Users, Survey Says
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here