പെരുമാറ്റത്തിൽ ശ്രദ്ധിക്കണം, ജനത്തെ മടുപ്പിക്കരുത്; മന്ത്രിമാരോട് മുഖ്യമന്ത്രി

മന്ത്രിമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്ക് പരിചയക്കുറവുണ്ട്, പെരുമാറ്റത്തിൽ ശ്രദ്ധിക്കണം. ഓഫീസിൽ എത്തുന്ന ജനത്തെ മടുപ്പിക്കരുതെന്നും മുഖ്യമന്ത്രി സിപിഐഎം സംസ്ഥാന സമിതിയിൽ നിർദ്ദേശം നൽകി.
ഓഫീസുകളുടെ പ്രവർത്തനത്തിൽ ശ്രദ്ധ വേണം. വിവിധ ആവശ്യങ്ങൾക്കായാണ് ജനം കാണാനെത്തുന്നത്. ഓഫിസുകളിലെ പെരുമാറ്റം പ്രതിച്ഛായയെ ബാധിക്കുമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി. പറയുന്നത് പോലുള്ള വലിയ പ്രശ്നമില്ല. ഒന്നാം സർക്കാരും രണ്ടു വർഷമൊക്കെ എത്തിയപ്പോഴാണ് മികച്ച നിലയിലേക്ക് വന്നത്. പാർട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് വരണമെന്ന നിർദേശം ഉൾക്കൊള്ളുന്നു. മന്ത്രിമാർ മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ പ്രവര്‍ത്തനം ദയനീയമാണെന്നും മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാൻ മടിയാണെന്നും സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നിരുന്നു. എല്ലാം ഓണ്‍ലൈനായി നടത്താമെന്നാണ് ചിന്ത. പല മന്ത്രിമാരെയും ഫോണിൽ വിളിച്ചാല്‍ എടുക്കാറില്ലെന്നും വിമർശനം ഉയർന്നു. തദ്ദേശ സ്വയംഭരണം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, വനം തുടങ്ങിയ വകുപ്പുകൾക്കെതിരെയാണ് വിമർശനം ഉയർന്നത്.
Story Highlights: cm pinarayi vijayan on criticism againt cabinet ministers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here