സിനിമയിൽ നിന്ന് പ്രചോദനം, കർണാടകയിൽ യുവാവ് ആത്മഹത്യ ചെയ്തു

കർണാടകയിലെ തുമകുരുവിൽ യുവാവ് തീക്കൊളുത്തി ആത്മഹത്യ ചെയ്തു. തെലുങ്ക് ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട 23 കാരൻ പെട്രോൾ ഒഴിച്ച് സ്വയം കൊളുത്തുകയായിരുന്നു. ആത്മഹത്യ ചെയ്ത ശേഷം തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും യുവാവ് തയ്യാറാക്കിയതായി റിപ്പോർട്ടുണ്ട്.
തുമകുരു ജില്ലയിൽ മധുഗിരിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. തെലുങ്ക് ഹൊറർ സിനിമയായ അരുന്ധതിയിൽ നിന്നും പ്രചോദനം ഉൾകൊണ്ടായിരുന്നു ആത്മഹത്യ. സിനിമ 15 തവണ കണ്ട യുവാവ്, കഥാപാത്രത്തെ പോലെ പന്ത്രണ്ടാം ക്ലാസ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. കൂടാതെ ചിത്രത്തിൽ ഉള്ളത് പോലെ ആത്മഹത്യ ചെയ്തൽ തനിക്ക് മുക്തി ലഭിക്കുമെന്ന് വിശ്വസിക്കുകയും ചെയ്തു.
സിനിമ കാണരുതെന്ന് മാതാപിതാക്കൾ പലയാവർത്തി ആവശ്യപ്പെട്ടു. എന്നാൽ ഉപദേശം യുവാവ് ചെവിക്കൊണ്ടിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയോടെ 20 ലിറ്റർ പെട്രോൾ ദേഹത്ത് ഒഴിച്ച യുവാവ് തീ കൊളുത്തി. വഴിയാത്രക്കാരാണ് ഇയാളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും 60 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് ബുധനാഴ്ച മരിച്ചു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല… അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056
Story Highlights: Copying “Salvation” Scene From Horror Movie, Karnataka Man Dies By Suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here