കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഐഎം വീടു കയറി ആക്രമിച്ചു

കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഐഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വീടു കയറി ആക്രമിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാർ , ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ( cpim attack youth congress )
സിപിഐഎം തൃക്കൊടിത്താനം പഞ്ചായത്ത് മെമ്പർ ബൈജു വിജയനും സംഘവുമാണ് ആക്രമണത്തിന് പിന്നിൽ. മനുകുമാറിന്റെ വീടിന്റെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കയറി ഇരുവരെയും കമ്പി വടി കൊണ്ട് അടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ആറ് പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഭവനഭേദനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അതിർത്തി തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. മതിൽ ഇടിഞ്ഞ് വീണതുമായി ബന്ധപ്പെട്ടാണ് തർക്കമെന്ന് പൊലീസ് പറയുന്നു.
എന്നാൽ മണികണ്ഠ വയൽ സിപിഐഎം ശക്തി കേന്ദ്രമാണെന്നും ഇവിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുതുതായി യൂണിറ്റ് തുടങ്ങി ഡിവൈഎഫ്‌ഐ പ്രവർത്തകരെ ഉൾപ്പെടെ ആകർഷിച്ചതാണ് ആക്രമണത്തിന് പിന്നിലെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
Story Highlights: cpim attack youth congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here