Advertisement

കാഞ്ഞിരമറ്റത്ത് യുവാവിന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ കഞ്ചാവ് മാഫിയയുടെ കുടിപ്പകയെന്ന് സൂചന

August 12, 2022
1 minute Read

എറണാകുളം കാഞ്ഞിരമറ്റത്ത് യുവാവിന് വെട്ടേറ്റു. ചാലക്കപ്പാറ പുറത്തേത്ത് റിനാസ് (21)നാണ് വെട്ടേറ്റത്. കഞ്ചാവ് മാഫിയയുടെ കുടിപ്പകയാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. (man stabbed in kanjiramattom)

രാത്രി 9 മണിക്കാണ് സംഭവം നടന്നത്. അജ്ഞാതസംഘം റിനാസിനെ വെട്ടുകയായിരുന്നു. ഉടന്‍ ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മുറിവുകള്‍ ആഴത്തിലുള്ളതിനാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയാണ്.

Story Highlights: man stabbed in kanjiramattom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top