നമ്മുടെ നാട് വികസിച്ച് കൂടാ എന്ന് ചിലർ ചിന്തിക്കുന്നു; നവകേരളം യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി

നമ്മുടെ നാട് വികസിച്ച് കൂടാ എന്ന് ചിലർ ചിന്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നവകേരളം യാഥാർത്ഥ്യമാക്കാൻ കഴിയും. എന്നാൽ വികസനത്തെ എതിർക്കുന്നവർക്കുള്ള സ്ഥാനം ചവറ്റുകൊട്ടയിലാണെന്നും അദ്ദേഹം പറഞ്ഞു. ഏത് പാവപ്പെട്ടവനും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം കിട്ടണം എന്നതാണ് ഇടത് സർക്കാർ മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടെന്ന് അദ്ദേഹം പറഞ്ഞു. ധനുവച്ചപുരം ഇൻറർനാഷണൽ ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. (pinarayi vijayan against those who oppose development)
ഇപ്പോൾ ആറ് വരി ദേശീയ പാതയുടെ നിർമാണം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 2016വരെ സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് വേണ്ടി ഭൂമിയേറ്റെടുക്കാൻ കഴിഞ്ഞില്ലെന്ന് മുഖ്യമന്തി ചൂണ്ടിക്കാട്ടി. 45 മീറ്റർ വീതിയിൽ എടുക്കണമെന്ന് തീരുമാനിച്ചു. എന്നാൽ ഒന്നും നടന്നില്ല. ഭൂമി ഏറ്റെടുക്കാൻ വേണ്ടതിൽ 25 ശതമാനം തുക സർക്കാർ കൊടുത്താണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്.
കേരളത്തിൻറെ വിദ്യാഭ്യാസ രംഗമാകെ വലിയ മുന്നേറ്റത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ 10 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ കൂടുതലായി പൊതുവിദ്യാലയങ്ങളിലെത്തി. സ്കൂളുകളിലെ പശ്ചാത്തല വികസനത്തിനൊപ്പം അക്കാദമിക നിലവാരവും ഉയർന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: pinarayi vijayan against those who oppose development
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here