‘തൊട്ടു തൊട്ടു തൊട്ടില്ല’: പറന്നിറങ്ങിയ വിമാനം ഇടിക്കുന്നതിൽ നിന്ന് വഴിയാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ

വഴിയാത്രക്കാരെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ലാൻഡ് ചെയ്ത് യാത്രാവിമാനം. ഗ്രീസിലെ സ്കിയാതോസ് ദ്വീപിൽ ലാൻഡ് ചെയ്ത വിസ്എയർ ആണ് അപകടകരമായി താഴ്ന്നുപറന്നത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
സ്കിയാതോസ് അലക്സാൻഡ്രോസ് പപഡിമാൻ്റിസ് വിമാനത്താവളത്തിലിറങ്ങുന്നതിനായാണ് വിമാനം എത്തിയത്. കടലിനു മുകളിൽ നിന്ന് ദ്വീപിലേക്കെത്തുന്നതോടെ വിമാനം അപകടകരമാം വിധം താഴ്ന്നുപറക്കുകയാണ്. അവിടെ നിൽക്കുകയായിരുന്ന ഒരാളെ തൊട്ടുതൊട്ടില്ലെന്ന തരത്തിലാണ് വിമാനത്തിൻ്റെ മുൻ ചക്രം കടന്നുപോയത്. വിമാനം വരുന്നത് കാണുമ്പോഴേ ആളുകൾ ഓടിമാറുന്നത് വിഡിയോയിൽ കാണാം.
Story Highlights: Plane makes low landing airport
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here