Advertisement

സംഘര്‍ഷത്തിന് തുടക്കമിട്ടത് യാത്രക്കാരെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ടാര്‍ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ വഴിത്തിരിവ്

August 12, 2022
4 minutes Read

കൊച്ചിയില്‍ യാത്രക്കാര്‍ക്ക് നേരെ ടാര്‍ ഒഴിച്ച സംഭവത്തില്‍ വഴിത്തിരിവ്. കാറില്‍ എത്തിയവരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. പിടിവലിക്കിടെയാണ് യാത്രക്കാരുടെ ശരീരത്തില്‍ ടാര്‍ വീണതെന്ന് ദൃശ്യങ്ങള്‍ തെളിയിക്കുന്നുണ്ട്. റോഡിലൂടെ വാഹനത്തിന് പോകാമായിരുന്നിട്ടും കാര്‍ നിര്‍ത്തിയിട്ടെന്ന് ദൃശ്യങ്ങള്‍ തെളിയിക്കുന്നുണ്ട്. (the car travelers attacked first CCTV footages of kochi tar attack out)

ദൃശ്യങ്ങളില്‍ കാര്‍ യാത്രക്കാരായ മൂന്ന് യുവാക്കള്‍ തൊഴിലാളിയെ മര്‍ദിക്കുന്നത് വ്യക്തമായി കാണാം. സംഭവത്തിന്റെ ദൃക്‌സാക്ഷികളും പ്രദേശവാസികളും നല്‍കിയ മൊഴി യുവാക്കള്‍ക്കെതിരെയാണെന്നും സൂചനയുണ്ട്. യുവാക്കളാണ് പിടിവലിക്ക് തുടക്കമിട്ടത്. ഇതിനിടെയാണ് ടാര്‍ തൊഴിലാളിയുടെ കയ്യിലിരുന്ന തിളച്ച ടാര്‍ ഇവരുടെ ദേഹത്ത് വീണത്.യുവാക്കള്‍ മദ്യപിച്ചിരുന്നതായാണ് സംഭവത്തില്‍ അറസ്റ്റിലായ ടാര്‍ തൊഴിലാളി കൃഷ്ണപ്പന്റെ മൊഴി.

Read Also: അത്ഭുതം അടക്കാനാകാതെ പ്രദേശവാസികൾ, നദിയിലൂടെ ഒഴുകിയെത്തുന്നത് സ്വർണം; തലപുകഞ്ഞ് ഗവേഷകർ

വ്യാഴാഴ്ച വൈകിട്ടായിരുന്നു കൊച്ചി വിനോദ് വര്‍ഗീസ്, വിനു, ജിജോ എന്നിവര്‍ക്ക് പരുക്കേറ്റത്. ടാറിങ്ങിനായി ഗതാഗതം നിയന്ത്രിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കതിനിടെയാണ് സംഘര്‍ഷം ഉണ്ടായതെന്നായിരുന്നു യുവാക്കള്‍ പറഞ്ഞിരുന്നത്. ഒരു പ്രകോപനവും കൂടാതെയാണ് ആക്രമണം ഉണ്ടായതെന്നും യുവാക്കള്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ഐപിസി 308, 326 വകുപ്പുകള്‍ പ്രകാരം തൊഴിലാളികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

Story Highlights: the car travelers attacked first CCTV footages of kochi tar attack out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top