വീട്ടിലേക്ക് ഇനി പണം അയക്കേണ്ട; ആ ജോലി പോസ്റ്റ് ഓഫിസ് നോക്കും; ഈ നിക്ഷേപത്തെ കുറിച്ച് അറിയൂ

പോസ്റ്റ് ഓഫിസിൽ നിക്ഷേപിച്ചാൽ നിരവധി ഗുണങ്ങളുണ്ട്. മറ്റ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപത്തേക്കാൾ പലിശ ലഭിക്കും എന്നതാണ് ഒരു ഗുണം. ബാങ്കുകളിൽ 5 മുതൽ 6 ശതമാനം വരെ പലിശ നൽകുമ്പോൾ പോസ്റ്റ് ഓഫിസിൽ 7 ശതമാനം വരെയാണ് പലിശ. അതല്ലാതെ വേറെയും ഗുണങ്ങളുണ്ട്. ( post office senior citizen savings scheme )
കിട്ടുന്ന മാസ ശമ്പളത്തിൽ നിന്ന് പകുതി വീട്ടിലേക്കും ബാക്കി പകുതി മറ്റ് ആവശ്യങ്ങൾക്കുമെടുത്ത് സമ്പാദ്യം മുഴുവൻ തീർക്കുന്നതാണോ നിങ്ങളുടെ പതിവ് ? എങ്കിൽ പണം ഇനി വീട്ടിലേക്ക് സ്വയം അയക്കേണ്ട. ആ ജോലി പോസ്റ്റ് ഓഫിസ് നോക്കിക്കൊള്ളും. മുതിർന്ന പൗരന്മാരായ അച്ഛന്റെയോ അമ്മയുടേയോ പേരിൽ പോസ്റ്റ് ഓഫിസിൽ നിക്ഷേപം ആരംഭിച്ചാൽ അവർക്ക് പോസ്റ്റ് ഓഫിസ് നൽകും റിട്ടേൺ.
മുതിർന്ന പൗരന്മാർക്ക് 7.4% പലിശയാണ് പോസ്റ്റ് ഓഫിസ് നൽകുന്നത്. Senior Citizen Savings Scheme പദ്ധതി പ്രകാരം നിക്ഷേപം നടത്തുന്ന മുതിർന്ന പൗരന്മാർക്ക് ഓരോ ഗഡുക്കളായി പണം ലഭിക്കും. വെറും 10,000 രൂപ നിക്ഷേപിച്ചാൽ 185 രൂപ ക്വാർട്ടറിൽ ലഭിക്കും. അതായത് 5 ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് 9,250 രൂപ ലഭിക്കും. മാർച്ച് 31, ജൂൺ 30, സെപ്റ്റംബർ 30, ഡിസംബർ 31 എന്നീ ക്വാർട്ടറിൽ തുക ലഭിക്കും.
പ്രതിവർഷം 50,000 രൂപ വരെ പലിശയിനത്തിൽ ലഭിച്ചാലും അതിന് നികുതി ഈടാക്കില്ല. ഇതിന് മുകളിലുള്ള പലിശയിനത്തിന് മാത്രമേ നികുതി ഈടാക്കുകയുള്ളു.
മുതിർന്ന പൗരന്മാർക്ക് തുക കൈപറ്റാനായി പോസ്റ്റ് ഓഫിസ് കയറിയിറങ്ങേണ്ടതില്ല എന്നതാണ് പ്രധാന ഗുണം. പോസ്റ്റ് ഓഫിസ് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റാകും.
Story Highlights: post office senior citizen savings scheme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here