പാലാപ്പള്ളി തിരുപ്പള്ളി പാട്ടിന് ചുവടുവച്ച് ‘ഡോക്ടര്‍ ഡാന്‍സേഴ്‌സ്’; വിഡിയോ പങ്കുവച്ച് ആരോഗ്യമന്ത്രിയും

റാസ്പുടിന്‍ ചലഞ്ച് ഏറ്റെടുത്ത ഡോക്ടര്‍മാരായ നവീനെയും ജാനകിയെയും ഓര്‍മയില്ലേ. കേരളം ഏറ്റെടുത്ത ആ വൈറല്‍ ഡാന്‍സിന് പിന്നാലെ മനോഹര നൃത്തച്ചുവടുകളുമായി മറ്റൊരു ഡോക്ടര്‍ ജോഡികള്‍ കൂടി. പൃഥ്വിരാജ് ചിത്രം കടുവയിലൂടെ ഈയടുത്ത് വീണ്ടും വൈറലായ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഡോ. സാവന്‍ സാറാ മാത്യുവും ഡോ. സഫീജ് അലിയും ചുവട് വച്ചിരിക്കുന്നത്.( doctors viral dance with pala palli thirupalli song)
ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഡോക്ടര്‍മാരുടെ ഡാന്‍സ് സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.വയനാട് ജില്ലയിലെ നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ടാണ് ഡോ. സാവന്‍ സാറാ മാത്യു. മെഡിക്കല്‍ ഓഫീസറാണ് ഡോ. സഫീജ് അലി.
ട്രൈബല്‍ ജന വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഏറെ ആശ്വാസമാണ് നല്ലൂര്‍നാട് കാന്‍സര്‍ ചികിത്സാ കേന്ദ്രം. സാവന്‍ സാറയും സഫീജ് അലിയും മികച്ച ഡോക്ടര്‍മാരും മികച്ച ഡാന്‍സര്‍മാരുമാണെന്ന് വിഡിയോ പങ്കുവച്ചുകൊണ്ട് ആരോഗ്യമന്ത്രി പറഞ്ഞു.
Read Also: ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് കെപിസിസിയുടെ ആദരം
‘സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നല്‍കുന്ന ആശുപത്രികളില്‍ ഒന്നാണിത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആശുപത്രി സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു. ഈ മാസം തന്നെ ഇവിടെ കിടത്തി ചികിത്സ ആരംഭിക്കും. ആയിരക്കണക്കിന് രോഗികള്‍ക്ക് മികച്ച സേവനമാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ടീം നല്‍കുന്നത്. ഇരുവരും മികച്ച ഡോക്ടര്‍മാരാണ്. മികച്ച ഡാന്‍സര്‍മാരും’. വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനോടകം വിഡിയോയും വൈറലായിക്കഴിഞ്ഞു.
Story Highlights: doctors viral dance with pala palli thirupalli song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here