ഓണത്തിന് കൂടുതൽ ട്രെയിനുകൾ അനുവദിക്കണം: വി അബ്ദുറഹിമാൻ

ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ ട്രെയിൻ സർവീസ് അനുവദിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. നിലവിൽ 6 ട്രെയിനുകളും 10 സർവീസുമാണ് അനുവദിച്ചത്. ഇത് പര്യാപ്‌തമല്ല.
ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് സർവീസ് അനുവദിച്ചത്. മലയാളികൾ ഏറെയുള്ള മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് സർവീസില്ല. പ്രധാന ട്രെയിനുകളിൽ ഇപ്പോൾ തന്നെ ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്.
കൊവിഡ് രോഗം വ്യാപിച്ചിരുന്ന കാലത്ത് നാട്ടിൽ വരാൻ സാധിക്കാതിരുന്ന കാരണം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ തിരക്ക് പതിന്മടങ്ങായിരിക്കും. ഈ സാഹചര്യത്തിൽ നിർബന്ധമായും ഓണസീസണിൽ കൂടുതൽ സർവീസ് നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Story Highlights: More trains should be allowed for Onam: V Abdurrahiman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here