Advertisement

സ്‌പെയിനിൽ ശക്തമായ കാറ്റിൽ സ്റ്റേജ് തകർന്ന് ഒരാൾ മരിച്ചു

August 14, 2022
Google News 2 minutes Read

സ്പെയിനിൽ സംഗീത പരിപാടിക്കിടെ ഉണ്ടായ ശക്തമായ കാറ്റിൽ സ്റ്റേജിന്റെ ഭാഗങ്ങൾ തകർന്ന് ഒരാൾ മരിച്ചു. വലൻസിയയുടെ തെക്ക്, കല്ലേറയിൽ നടന്ന അപകടത്തിൽ 40 പേർക്ക് പരുക്കേറ്റു. സംഭവത്തെ തുടർന്ന് പ്രശസ്തമായ മെഡൂസ ഫെസ്റ്റിവൽ താൽക്കാലികമായി നിർത്തിവച്ചു.

മരിച്ചയാൾക്ക് 20 വയസ്സ് പ്രായമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അപകടം നടന്നയുടൻ ഫെസ്റ്റിവൽ ഗ്രൗണ്ടിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

മെഡൂസ ഫെസ്റ്റിവലിൽ സ്റ്റീവ് ഓക്കി, ഡേവിഡ് ഗേറ്റ, അമേലി ലെൻസ്, കാൾ കോക്സ് എന്നിവരും പങ്കെടുത്തിരുന്നു. സംഭവം നടക്കുമ്പോൾ, ഡിജെ മിഗ്വൽ സെർന തന്റെ പരിപാടി അവതരിപ്പിക്കുകയായിരുന്നു.

Story Highlights: One killed as strong winds cause stage collapse in Spain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here