Advertisement

ഓഹരി നിക്ഷേപത്തിലെ അതികായന്‍; രാകേഷ് ജുന്‍ജുന്‍വാലയുടെ ജീവിതം ഇങ്ങനെ

August 14, 2022
3 minutes Read
rakesh jhunjhunwala success story

ഇന്ത്യയുടെ വാറണ്‍ ബഫറ്റ്, ഓഹരി നിക്ഷേപത്തിലെ അതികായന്‍, പ്രമുഖ വ്യവസായി…. ഇങ്ങനെ വിശേഷണങ്ങള്‍ നിരവധിയാണ് രാകേഷ് ജുന്‍ജുന്‍വാലയ്ക്ക്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് മികച്ച സംഭാവന നല്‍കിയ വ്യക്തിത്വമെന്ന് വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജുന്‍ജുന്‍വാലയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ചത്. ജീവിതത്തില്‍ നര്‍മബോധവും ആഴത്തിലുള്ള ഉള്‍ക്കാഴ്ചയുമുള്ള അദ്ദേഹം സാമ്പത്തിക ലോകത്തിന് മറക്കാനാകാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.( rakesh jhunjhunwala success story)

1960 ജൂലൈ 5ന് മുംബൈയില്‍ ഒരു രാജസ്ഥാനി കുടുംബത്തിലായിരുന്നു രാകേഷ് ജുന്‍ജുന്‍വാലെയും ജനനം. അദ്ദേഹത്തിന്റെ പിതാവ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. സൈദ്‌നാം കോളജില്‍ നിന്നായിരുന്നു ജുന്‍ജുന്‍വാലെയുടെ ബിരുദം. 1985ല്‍ 5000 രൂപ കൊണ്ടാണ് ജുന്‍ജുന്‍വാല സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് കാലെടുത്തുവയ്ക്കുന്നത്. 150 പോയിന്റിലായിരുന്നു അന്ന് സ്‌റ്റോക്ക് മാര്‍ക്കറ്റ്.

ഫോര്‍ബ്സ് മാഗസിന്‍ പറയുന്നതനുസരിച്ച് രാകേഷ് ജുന്‍ജുന്‍വാലയുടെ ആസ്തി 5.1 ബില്യണ്‍ ഡോളറാണ്. 40,000 കോടി രൂപയ്ക്ക് തുല്യം. വെറും 5,000 രൂപകൊണ്ട് മുംബൈയില്‍ നിന്നുള്ള ഒരു സാധാരണക്കാരന്‍ എങ്ങനെയാണ് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഓഹരി നിക്ഷേപകരില്‍ ഒരാളായി മാറിയത്? ഈ ചോദ്യമാണ് ജുന്‍ജുന്‍വാലെയുടെ വിജയകഥയിലേക്ക് നമ്മെ എത്തിക്കുന്നത്.

തന്റെ പിതാവ് അദ്ദേഹത്തിന്റെ ുഹൃത്തുക്കളുമായി സ്റ്റോക്ക് മാര്‍ക്കറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നു ജുന്‍ജുന്‍വാല. ഇതോടെ ഓഹരികളെക്കുറിച്ച് വളരെ ജിജ്ഞാസയുണ്ടായിരുന്ന രാകേഷ്, ഒരിക്കല്‍ തന്റെ പിതാവിനോട് ചോദിച്ചു, എന്തുകൊണ്ടാണ് ഓഹരി വില ദിവസവും ഇങ്ങനെ മാറുന്നതെന്ന്. സ്റ്റോക്കുകളുടെ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്ന വാര്‍ത്തകള്‍ അറിയാന്‍ പത്രങ്ങള്‍ വായിക്കാനായിരുന്നു പിതാവിന്റെ മറുപടി. ഓഹരി വിപണിയില്‍ ഒരു കരിയര്‍ തുടങ്ങാനുള്ള ആഗ്രഹം ഇതോടെ രാകേഷ് ജുന്‍ജുന്‍വാല പ്രകടിപ്പിച്ചു. ഇതിനായി അച്ഛന്റെ നിര്‍ദേശവും കേട്ട് 1985-ല്‍ സിഡെന്‍ഹാം കോളേജില്‍ നിന്ന് ബിരുദം നേടി ചാര്‍ട്ടേഡ് അക്കൗണ്ടന്റായി കരിയര്‍ തുടങ്ങി.

അങ്ങനെയാണ് രാകേഷ് ജുന്‍ജുന്‍വാല 1985-ല്‍ 5,000 രൂപയുമായി ഓഹരി വിപണിയില്‍ പ്രവേശിച്ചത്. അന്ന് സെന്‍സെക്സ് 150 പോയിന്റിലായിരുന്നു (ഇന്ന് 58,500). രാകേഷ് ജുന്‍ജുന്‍വാലയുടെ ആദ്യത്തെ വലിയ ലാഭം 1986-ല്‍ 0.5 മില്യണ്‍ രൂപയായിരുന്നു. ടാറ്റ ടീയുടെ 5,000 ഓഹരികള്‍ 43 രൂപയ്ക്ക് അദ്ദേഹം വാങ്ങി, 3 മാസത്തിനുള്ളില്‍ അത് 143 രൂപയില്‍ വ്യാപാരം ചെയ്തു. ടാറ്റ ടീയുടെ സ്റ്റോക്കുകള്‍ വിറ്റ് 3 മടങ്ങിലധികം ലാഭം നേടി.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓഹരികളില്‍ നിന്ന് നിരവധി നല്ല ലാഭം നേടാന്‍ രാകേഷിന് കഴിഞ്ഞു. 1986-89 കാലത്ത് 20-25 ലക്ഷം രൂപയായിരുന്നു ജുന്‍ജുന്‍വാലയുടെ നേട്ടം. ‘റെയര്‍ എന്റര്‍പ്രൈസസ്’ എന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റോക്ക് ട്രേഡിംഗ് സ്ഥാപനം രാകേഷ് ജുന്‍ജുന്‍വാലയുടേതാണ്. ഭാര്യ രേഖ ജുന്‍ജുന്‍വാലയുടെ പേരില്‍ നിന്നുമാണ് രാകേഷ് തന്റെ പേരിനൊപ്പം ജുന്‍ജുന്‍വാല എന്ന് കൂട്ടിച്ചേര്‍ത്തത്.

Read Also: രാകേഷ് ജുൻജുൻവാല അന്തരിച്ചു

പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ബില്‍കെയര്‍ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോണ്‍കോര്‍ഡ് ബയോടെക്, ഇന്നോവസിന്ത് ടെക്‌നോളജീസ്, മിഡ് ഡേ മള്‍ട്ടിമീഡിയ, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങിയവയുടെയെല്ലാം ഡയറക്ടര്‍ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട് രാകേഷ്.

2002-3ല്‍ രാകേഷ് ജുന്‍ജുന്‍വാല ‘ടൈറ്റന്‍ കമ്പനി ലിമിറ്റഡ്’ന്റെ ഓഹരി 3 രൂപയ്ക്ക് വാങ്ങി. നിലവില്‍ ഒരു ഓഹരിക്ക് 2140 രൂപയ്ക്കാണ് വ്യാപാരം. ടൈറ്റന്‍ കമ്പനിയുടെ 4.4 കോടിയിലധികം ഓഹരികള്‍ ഇന്ന് അദ്ദേഹത്തിനുണ്ട്. ഇങ്ങനെ വെട്ടിപ്പിടിച്ച് സ്വന്തമാക്കിയ നേട്ടങ്ങള്‍ ജുന്‍ജുന്‍വാലയ്ക്ക് നിരവധിയാണ്. ഇന്ത്യയിലെ തന്നെ 367ാമത് അതിസമ്പന്നനായ വ്യക്തിയാണ് രാകേഷ്.

Story Highlights: rakesh jhunjhunwala success story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top