24 സ്പിരിറ്റ് ഓഫ് ഫ്രീഡം; സ്വാതന്ത്ര്യ ദിന പ്രത്യേക പരിപാടി ഇന്ന്

സ്വാതന്ത്ര്യദിനത്തിൽ വിപുലമായ ആഘോഷങ്ങളുമായി ട്വന്റിഫോർ. രാവിലെ 6 മണി മുതൽ തന്നെ 12K വിസ്താര സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ മണീട് സ്റ്റുഡിയോയിൽ നിന്നും കാക്കനാട് സ്റ്റുഡിയോയിൽ നിന്നുമായി പ്രത്യേക മോർണിംഗ് ഷോ ആരംഭിച്ചു. ( 24 spirit of freedom )
രാവിലെ 7 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ഫ്രീഡം റൈഡ് ആരംഭിക്കും. കോഴിക്കോട്ട് രാവിലെ 6.45ന് ഫ്രീഡം വോക്ക് നടക്കും. വൈകീട്ട് 6.30ന് ലൈറ്റ് ഓഫ് ഫ്രീഡവും നടക്കും.
ട്വന്റിഫോർ സ്പിരിറ്റ് ഓഫ് ഫ്രീഡത്തിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അതതു വേദികളിലെത്തുക. വീടുകളിലോ പൊതുസ്ഥലങ്ങളിലോ സ്വാതന്ത്ര്യ ജ്വാല തെളിയിച്ച് ചിത്രങ്ങൾ 24 Light of freedom എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാം.
Story Highlights: 24 spirit of freedom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here