Advertisement

യു എസ് പ്രതിനിധി സംഘം വീണ്ടും തായ്‌വാനില്‍; അമേരിക്കന്‍ പിന്തുണ ഊട്ടിയുറപ്പിക്കാനെന്ന് വിശദീകരണം

August 15, 2022
2 minutes Read

വീണ്ടും തായ്‌വാന്‍ സന്ദര്‍ശിച്ച് യു എസ് പ്രതിനിധി സംഘം. മസാച്യുസെറ്റ്‌സ് ഡെമോക്രാറ്റിക് സെനറ്റര്‍ എഡ് മാര്‍ക്കിയുടെ നേതൃത്വത്തിലുള്ള യുഎസ് കോണ്‍ഗ്രസിലെ അഞ്ചംഗ സംഘമാണ് തായ്‌വാന്‍ സന്ദര്‍ശിച്ചത്. ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് യു എസ് സംഘം വീണ്ടും തായ്‌വാനിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് ശേഷം ചൈന അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കിയിരുന്നു. (A second US congressional delegation visits Taiwan)

രണ്ട് ദിവസത്തെ അപ്രഖ്യാപിത സന്ദര്‍ശനത്തിനാണ് യു എസ് പ്രതിനിധിസംഘം തായ്‌വാനിലെത്തിയത്. തായ്‌വാനുള്ള അമേരിക്കന്‍ പിന്തുണ ഊട്ടിയുറപ്പിക്കുന്നതിനാണ് സന്ദര്‍ശനമെന്നാണ് യു എസ് പ്രതിനിധി സംഘം വിശദീകരിക്കുന്നത്. ഡെമോക്രാറ്റിക് പ്രതിനിധികളായ ജോണ്‍ ഗാരമെന്‍ഡി, അലന്‍ ലോവെന്തല്‍, ഡോണ്‍ ബെയര്‍, റിപ്പബ്ലിക്കന്‍ പ്രതിനിധി ഔമുവ അമത കോള്‍മാന്‍ റഡെവാഗന്‍ എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്.

Read Also: ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ചൈന തായ് വാനെതിരെ സാമ്പത്തിക ഉപരോധമുള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്നു. ചൈനയുടെ നിരന്തര ഭീഷണി നേരിടുന്ന തായ്‌വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നല്‍കുന്നതിനാണ് തന്റെ സന്ദര്‍ശനമെന്നാണ് നാന്‍സി പെലോസി വിശദീകരിച്ചിരുന്നത്. പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ നയതന്ത്ര പ്രതിഷേധം കടുപ്പിക്കുമെന്നാണ് ചൈന ആവര്‍ത്തിക്കുന്നത്.

Story Highlights: A second US congressional delegation visits Taiwan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top