Advertisement

മോശമായി കളിച്ചാൽ വധഭീഷണിയും സൈബർ അറ്റാക്കും; നാടുവിടുകയാണെന്ന് ബ്രസീൽ താരം

August 15, 2022
Google News 1 minute Read

നാടുവിടാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ബ്രസീൽ ഫുട്ബോൾ താരം വില്ല്യൻ. മോശമായി കളിച്ചാൽ വധഭീഷണിയും സൈബർ അറ്റാക്കും നേരിടുകയാണെന്നും അതിനായല്ല ബ്രസീലിലേക്ക് വന്നതെന്നും വില്ല്യൻ പറഞ്ഞു. ആഴ്സണൽ, ചെൽസി തുടങ്ങിയ ഇംഗ്ലീഷ് ക്ലബുകളിലടക്കം കളിച്ചിട്ടുള്ള വില്ല്യൻ നിലവിൽ ബ്രസീൽ ക്ലബ് കൊറിന്ത്യൻസിലാണ്.

“ടീമോ ഞാനോ മോശമായി കളിച്ചാൽ എനിക്ക് മാത്രമല്ല, കുടുംബത്തിനു പോലും സമാധാനം കിട്ടാത്ത അവസ്ഥയാണ്. ഭാര്യയും മക്കളും പിതാവും സഹോദരിയുമൊക്കെ സമൂഹമാധ്യമങ്ങളിൽ ആക്രമണം നേരിടുകയാണ്. വധഭീഷണികളും ലഭിക്കാറുണ്ട്. ഞാനും കുടുംബവും ശാപവാക്കുകൾ കേട്ടുമടുത്തു. ഇതിനു വേണ്ടിയല്ല ഞാൻ ബ്രസീലിലേക്കു തിരികെവന്നത്.”- വില്ല്യൻ പറയുന്നു.

Story Highlights: death threats willian brazil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here