സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; മരുതറോഡ് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

പാലക്കാട് സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്തില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മരുത റോഡ് ലോക്കല്‍ കമ്മറ്റി അംഗം കൊട്ടേക്കാട് സ്വദേശി ഷാജഹാനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 9.15ഓടെയായിരുന്നു സംഭവം. കൊലപാതകത്തിന്റെ കാര്യം വ്യക്തമല്ല. പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിക്കുന്നു. ഷാജഹാന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ( Hartal today in marutharoad panchayath ).
ഷാജഹാന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ സിപിഐഎമ്മുകാര്‍ തമ്മിലുള്ള സംഘട്ടനം എന്ന് ബിജെപി. രണ്ടു വിഭാഗം തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ പറഞ്ഞു.
കൊലപാതകത്തെ അപലപിക്കുന്നു. കൊലപാതകം ബിജെപിയുടെയോ, ആര്‍എസ്എസിന്റെയോ തലയില്‍ കെട്ടി വെക്കാനുള്ള മലമ്പുഴ എംഎല്‍എയുടെ ശ്രമം അംഗീകരിക്കാനാവില്ല. ബിജെപിക്കോ ആര്‍എസ്എസിനോ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പങ്കില്ല. കൊലപാതകം ആര്‍എസ്എസിന്റെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും ബിജെപി പറഞ്ഞു.
Story Highlights: Hartal today in marutharoad panchayath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here