Advertisement

‘എന്തുകൊണ്ട് ഇന്ത്യ ബ്രിട്ടണെ വെറുക്കുന്നില്ല?’; 1953ലെ വാർത്താസമ്മേളനത്തിൽ നെഹ്റുവിന്റെ മറുപടി: വിഡിയോ

August 15, 2022
Google News 2 minutes Read

‘ഏറെക്കാലം അടക്കിഭരിച്ചിട്ടും എന്തുകൊണ്ട് ഇന്ത്യ ബ്രിട്ടണെ വെറുക്കുന്നില്ല?’. ഏറെ കൗതുകമുള്ള ഈ ചോദ്യം അഭിമുഖീകരിച്ചത് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആയിരുന്നു. 1953ൽ നൽകിയ വാർത്താസമ്മേളനത്തിലാണ് നെഹ്റു കൃശഗാത്രനായി, ദീർഘവീക്ഷണമുള്ള കണ്ണുകളും വലതു കവിളിൽ വലം കൈപ്പത്തി ചുരുട്ടി ചേർത്തുള്ള ഇരിപ്പുമായി ഈ ചോദ്യം നേരിട്ടത്. ചോദ്യം അവസാനിച്ചപ്പോൾ അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. ശേഷം ഒരു വേള നിശബ്ദത. എന്നിട്ട്, താടിയിൽ വിരലോടിച്ച് നെഹ്റു പറഞ്ഞുതുടങ്ങി:

“ഒന്നാമതായി, ഞങ്ങൾ ഏറെക്കാലം വെറുപ്പ് സൂക്ഷിക്കുന്നവരല്ല. അല്ലെങ്കിൽ കഠിനമായി വെറുക്കുന്നവരല്ല. പക്ഷേ പ്രധാനമായി, കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഗാന്ധി പകർന്നുതന്ന പശ്ചാത്തലമാണ് കാരണം.”- നെഹ്റു പ്രതികരിച്ചു. നെഹ്റുവിൻ്റെ ആദ്യ ടെലിവിഷൻ വാർത്താസമ്മേളനമായിരുന്നു ഇത്.

നെഹ്റുവിൻ്റെ ഈ അപൂർവ അഭിമുഖത്തിൻ്റെ വിഡിയോ പങ്കുവച്ചത് ബിബിസി ആർക്കൈവിൻ്റെ ട്വിറ്റർ ഹാൻഡിൽ ആണ്. ന്യൂ സ്റ്റേറ്റ്സ്മെൻ എഡിറ്റർ കിംഗ്സ്ലി മാർട്ടിൻ ആണ് ഈ ചോദ്യം നെഹ്റുവിനോട് ചോദിച്ചത്. ഇന്ത്യ 75 വർഷത്തെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിലാണ് ബിബിസി ഈ അഭിമുഖം പുറത്തുവിട്ടത്.

തനിക്ക് ടെലിവിഷനെപ്പറ്റി വളരെ കുറച്ച് മാത്രമേ അറിയൂ എന്ന് നെഹ്റു പറയുന്നു. കുറച്ചുകാലം ജയിലിൽ കിടക്കുന്നത് നല്ലതാണ്. കഴിഞ്ഞ വർഷങ്ങളിൽ രാഷ്ട്രീയമായി ഞങ്ങൾ പുരോഗമിച്ചു. രാജ്യത്തിൻ്റെ അഖണ്ഡത വർധിച്ചു. തെരഞ്ഞെടുപ്പുകൾ നടത്തി. രാജ്യഭരണങ്ങൾ അവസാനിപ്പിച്ചു. രാജ്യത്തിൻ്റെ സാമ്പത്തികമാണ് പ്രശ്നം. അത്തരത്തിലുള്ള വളർച്ച ഇനിയും വേഗത്തിലാവേണ്ടതുണ്ട് എന്നും നെഹ്റു പറഞ്ഞു.

Story Highlights: jawaharlal nehru bbc interview video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here