ജമ്മുകശ്മീരില്‍ ബസ് അപകടത്തില്‍പ്പെട്ട് ആറ് ജവാന്മാര്‍ മരിച്ചു

ജമ്മുകശ്മീരില്‍ സുരക്ഷാ സേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാര്‍ മരിച്ചു. 37 ഐടിബിപി ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരുമാണ് ബസിലുണ്ടായിരുന്നത്. ചന്ദന്‍വാരിക്കും പഹല്‍ഗാമിനും ഇടയില്‍ വച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്.
അമര്‍നാഥ് യാത്രയുടെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ടവരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Story Highlights: 6 itbp jawans killed in bus accident jammu and kashmir
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here