Advertisement

സുരക്ഷാ ഓഡിറ്റിംഗില്‍ പാളിച്ച; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷ ശക്തമാക്കാന്‍ ഡിജിപിയുടെ ശുപാര്‍ശ

August 16, 2022
2 minutes Read

സുരക്ഷാ ഓഡിറ്റിംഗില്‍ പാളിച്ച കണ്ടതിനെത്തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കാന്‍ തീരുമാനം. ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന സര്‍ക്കാരിന് കൈമാറി. ക്ഷേത്രത്തില്‍ കൂടുതല്‍ ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ഉള്‍പ്പെടെ ഡിജിപി ശുപാര്‍ശ ചെയ്തിട്ടുണ്ട്. (DGP recommendation to strengthen security at Guruvayur temple)

പ്രത്യേക മേല്‍നോട്ട ചുമതല ഉള്‍പ്പെടെ നല്‍കി ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് നീക്കം നടക്കുന്നത്. ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ കൂടുതല്‍ പണം അനുവദിക്കണമെന്നും ഡിജിപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ സുരക്ഷാക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ ശക്തമാന്നാന്‍ ഡിജിപിയുടെ ശുപാര്‍ശ.

Story Highlights: DGP recommendation to strengthen security at Guruvayur temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top