Advertisement

വിഴിഞ്ഞം തുറമുഖത്തേക്ക് പ്രതിഷേധ മാര്‍ച്ചുമായി മത്സ്യത്തൊഴിലാളികള്‍; കരിദിനമാചരിച്ച് ലത്തീന്‍ അതിരൂപത

August 16, 2022
1 minute Read
Fishermen protest march to Vizhinjam port

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം തുറമുഖത്തേക്ക് പ്രതിഷേധ മാര്‍ച്ചുമായി മത്സ്യത്തൊഴിലാളികള്‍. ഏഴിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. തുറമുഖത്തിലെ പ്രധാന കവാടം തൊഴിലാളികള്‍ ഉപരോധിച്ചു. അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ ഇന്ന് കരിദിനമായി ആചരിച്ചാണ് പ്രതിഷേധിക്കുന്നത്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് ശാസ്ത്രീയ പഠനം നടത്തുക, കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക തുടങ്ങി ഏഴിന ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ കഴിഞ്ഞ ദിവസം നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിനാളുകളാണ് അണിനിരന്നത്. ഇതിന് തുടര്‍ച്ചയായി സമരം കൂടതല്‍ ശക്തമാക്കിയാണ് പ്രതിഷേധങ്ങള്‍.

Read Also: വടകര സജീവന്റെ മരണം; പ്രതികളായ പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം ലാറ്റിന്‍ അതിരൂപതയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളിലും കരിങ്കൊടി ഉയര്‍ത്തി. ഈ മാസം 31 വരെ തുറമുഖത്തിന്റെ പ്രധാന ഗേറ്റിന് മുന്നില്‍ ഉപരോധമിരിക്കാനാണ് പദ്ധതി. തീരദേശ മേഖലയിലെ വിവിധ ഇടവകകളില്‍ നിന്നും ദിവസേന മത്സ്യത്തൊഴിലാളികള്‍ ഉപരോധത്തിന്റെ ഭാഗമായി പങ്കെടുത്തു. വലിയ പൊലീസ് സന്നാഹമാണ് വിഴിഞ്ഞം തുറമുഖത്തും പരിസര പ്രദേശങ്ങളിലും നിലവില്‍ തമ്പടിച്ചിട്ടുള്ളത്.

Story Highlights: Fishermen protest march to Vizhinjam port

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top