വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പുനരധിവാസ വാഗ്ദാനം; പകരം സ്ഥലം നല്‍കാന്‍ ധാരണ

കനത്ത പ്രതിഷേധം നടക്കുന്നതിനിടെ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പുനരധിവാസ വാഗ്ദാനവുമായി സംസ്ഥാന സര്‍ക്കാര്‍. മൃഗസംരക്ഷണ വകുപ്പിന്റെ മുട്ടത്തറയിലെ 17.5 ഏക്കര്‍ ഭൂമി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി വിട്ടുനല്‍കാനാണ് ധാരണ.
തുറമുഖ നിര്‍മ്മാണത്തില്‍ നഷ്ടപ്പെട്ട സ്ഥലത്തിന് പകരം സ്ഥലം നല്‍കാന്‍ മന്ത്രിമാരുടെ ചര്‍ച്ചയിലാണ് ധാരണയായത്. ഈ മാസം 22നകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് ശാസ്ത്രീയ പഠനം നടത്തുക, കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക തുടങ്ങി ഏഴിന ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ കഴിഞ്ഞ ദിവസം നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിനാളുകളാണ് അണിനിരന്നത്. ഇതിന് തുടര്‍ച്ചയായി സമരം കൂടുതല്‍ ശക്തമാക്കിയാണ് പ്രതിഷേധങ്ങള്‍.
പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം ലാറ്റിന്‍ അതിരൂപതയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളിലും കരിങ്കൊടി ഉയര്‍ത്തി. ഈ മാസം 31 വരെ തുറമുഖത്തിന്റെ പ്രധാന ഗേറ്റിന് മുന്നില്‍ ഉപരോധമിരിക്കാനാണ് പദ്ധതി. തീരദേശ മേഖലയിലെ വിവിധ ഇടവകകളില്‍ നിന്നും ദിവസേന മത്സ്യത്തൊഴിലാളികള്‍ ഉപരോധത്തിന്റെ ഭാഗമായി പങ്കെടുത്തു. വലിയ പൊലീസ് സന്നാഹമാണ് വിഴിഞ്ഞം തുറമുഖത്തും പരിസര പ്രദേശങ്ങളിലും നിലവില്‍ തമ്പടിച്ചിട്ടുള്ളത്.
Story Highlights: govt promises of rehabilitation to vizhinjam fishermen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here