കുവൈറ്റിൽ ഫാമിലി, വിസിറ്റിങ് വിസകൾ അനുവദിക്കുന്നത് നിർത്തലാക്കി

പ്രവാസികൾക്കായി ഫാമിലി, വിസിറ്റിങ് വിസകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശികളുടെ ആശ്രിതർക്കുള്ള വിസ അപേക്ഷകൾ തൽക്കാലത്തേയ്ക്ക് സ്വീകരിക്കേണ്ടെന്നാണ് അധികൃതരുടെ നിർദേശം. ഇതു സംബന്ധിച്ച അറിയിപ്പ് രാജ്യത്തെ ആറു ഗവർണറേറ്റിലെയും റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റുകൾക്ക് ലഭിച്ചതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്യുന്നു. ( Kuwait stops issuing family, visit visas )
ഓൺലൈൻ വിസയ്ക്ക് അപേക്ഷിക്കുന്ന ഡോക്ടർമാർക്കും യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർക്കും വിലക്ക് ബാധകമല്ല. എന്നിരുന്നാലും, ഇതിനകം വിസ അനുവദിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കാം. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നടപടി. വിദേശികൾക്ക് കുടുംബങ്ങളെ കൂടെ താമസിപ്പിക്കുന്നതിനുള്ള ആർട്ടിക്കിൾ 22 വിസയാണ് താൽക്കാലികമായി നിർത്തിയത്. വിസ വിതരണത്തിന് പുതിയ മെക്കാനിസം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.
Read Also: കുവൈറ്റ് മനുഷ്യക്കടത്തിൽ തനിക്ക് പങ്കില്ലെന്ന് മജീദ്; പ്രതിയാകേണ്ടത് അജു | 24 Exclusive
കഴിഞ്ഞ ജൂണിൽ കുടുംബ സന്ദർശകർക്കുള്ള വിസ വിതരണം താത്കാലികമായി നിർത്തിയിരുന്നു. ഇത് പുനരാരംഭിച്ചിട്ടില്ല. സ്ഥലം കാണാനായി കുടുംബ സന്ദർശന വിസയിലെത്തിയ ഏകദേശം 20000 വിദേശികൾ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്തതിനെ തുടർന്നാണ് സന്ദർശന വിസ നൽകുന്നത് നിർത്തിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പുറമെയാണ് കുടുംബങ്ങൾക്കായുള്ള ആശ്രിത വിസയും നിർത്തുന്നത്.
Story Highlights: Kuwait stops issuing family, visit visas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here