Advertisement

‘100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ പിതാവ് അനുഭവിച്ചത്’; ദളിത് ബാലനെ മര്‍ദിച്ചുകൊന്നതില്‍ മീരാ കുമാര്‍

August 16, 2022
Google News 7 minutes Read
meira kumar tweet about 9 year old boy killed for drinking water

സ്‌കൂളിലെ കുടിവെള്ളം ഉപയോഗിച്ചതിന് ദളിത് ബാലനെ മര്‍ദിച്ചുകൊന്ന സംഭവത്തിന് പിന്നാലെ പ്രതികരണവുമായി മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍. തന്റെ പിതാവിന് ചെറുപ്പകാലത്ത് നേരിടേണ്ടി വന്ന, സമാനമായ തരത്തിലുള്ള മറ്റൊരനുഭവത്തെ കുറിച്ചാണ് മീരാ കുമാര്‍ പറയുന്നത്. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ പിതാവിന്റെ കുട്ടിക്കാലത്ത് അനുഭവിച്ചതാണ് ഇന്ന് രാജസ്ഥാനില്‍ നടന്നതെന്ന് മീരാ കുമാര്‍ തന്റെ ട്വീറ്റില്‍ പറയുന്നു..(meira kumar tweet about 9 year old boy killed for drinking water)

100 വര്‍ഷം മുമ്പ് തന്റെ പിതാവിന് സ്‌കൂളിലെ സ്‌കൂള്‍ കുടത്തില്‍ നിന്ന് വെള്ളം നിഷേധിച്ചിരുന്നുവെന്നും ഇപ്പോള്‍ ഒരു ദളിത് ആണ്‍കുട്ടി കൊല്ലപ്പെട്ടപ്പോഴും അതേ സംഭവം ആവര്‍ത്തിച്ചുവെന്നും അവര്‍ പറഞ്ഞു.
‘100 വര്‍ഷം മുമ്പ് എന്റെ പിതാവ് ബാബു ജഗ്ജീവന്‍ റാമിന് സവര്‍ണ ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ള കുടത്തിലെ വെള്ളം സ്‌കൂളില്‍ കുടിക്കുന്നത് നിരോധിക്കപ്പെട്ടിരുന്നു. അന്നദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കപ്പെട്ടത് ഒരു അത്ഭുതമായിരുന്നു’. മീര ട്വീറ്റില്‍ കുറിച്ചു.

‘അതേ കാരണത്താല്‍ ഇന്നൊരു 9 വയസുകാരനായ ദളിത് ബാലന്‍ കൊല്ലപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്കിപ്പുറവും, ജാതിവ്യവസ്ഥയാണ് ഇന്ന് നമ്മുടെ ഏറ്റവും വലിയ ശത്രുവായി നില്‍ക്കുന്നത്’. മുന്‍ സ്പീക്കര്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ ഉപപ്രധാനമന്ത്രിയും പ്രമുഖ ദലിത് നേതാവുമായിരുന്നു മീരാ കുമാറിന്റെ പിതാവ് ബാബു ജഗ്ജീവന്‍ റാം.

രാജസ്ഥാനിലെ ജാലോര്‍ ജില്ലയിലാണ് സ്‌കൂളിലെ കുടിവെള്ള പാത്രത്തില്‍ തൊട്ടതിന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായായ ദളിത് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഒന്‍പതുവയസുകാരന്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കുട്ടിയെ മര്‍ദ്ദിച്ച അധ്യാപകനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ജാലോര്‍ ജില്ലയിലെ സൈല ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

Read Also:അധ്യാപകന്റെ മർദനമേറ്റ് ദളിത് വിദ്യാർത്ഥിയുടെ മരണം; രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎ രാജിവച്ചു

ജൂലൈ 20-നാണ് കുട്ടിക്ക് മര്‍ദനമേറ്റത്. കണ്ണിനും ചെവിയുടെ ഭാഗത്തുമടക്കം ഗുരുതരമായി പരൂക്കേറ്റ കുട്ടിയെ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വിഷയത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കോണ്‍ഗ്രസ് എംഎല്‍എ പനചന്ദ് മേഘ്വാള്‍ രാജിവച്ചിരുന്നു. പദവിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് പറഞ്ഞ അദ്ദേഹം, രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കൈമാറുകയായിരുന്നു.

Story Highlights: meira kumar tweet about 9 year old boy killed for drinking water

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here