സാധനങ്ങളുടെ ബില്ലുകൾ ലക്കി ബിൽ മൊബൈൽ ആപ്പിൽ അപ്ലോഡ് ചെയ്യൂ; ഫെയ്സ്ബുക്ക് പോസ്റ്റുമായി മന്ത്രി കെ.എൻ ബാലഗോപാൽ

നിങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ ബില്ലുകൾ ലക്കി ബിൽ മൊബൈൽ ആപ്പിൽ അപ്ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.എൻ ബാലഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സംസ്ഥാന ചരക്ക് സേവന നികുതി വെബ്സൈറ്റായ www.keralataxes.gov.in ല്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാം. നികുതി ചോർച്ച തടയാനും കടകളിൽനിന്ന് കൃത്യമായി ജി.എസ്.ടി ബില്ലുകൾ ചോദിച്ചുവാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനുമാണ് ആപ് തയ്യാറാക്കിയത്. ( Upload bills of goods on the Lucky Bill mobile app ).
‘ലക്കി ബിൽ’ മൊബൈൽ ആപിൽ കാഷ് ബില്ലുകൾ അപ്ലോഡ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് പ്രതിവർഷം അഞ്ചുകോടിയുടെ സമ്മാനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കുന്ന ആപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷമാണ് മുഖ്യമന്ത്രി ലക്കി ബിൽ മൊബൈൽ ആപ്പിന്റെ കാര്യം സൂചിപ്പിച്ചത്.
അപ്ലോഡ് ചെയ്യുന്ന ബില്ലുകൾക്ക് ദിനംപ്രതിയും ആഴ്ചതോറും മാസംതോറും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകും. ഇതിന് പുറമേ വനശ്രീ, കുടുംബശ്രീ എന്നിവ നൽകുന്ന ഗിഫ്റ്റ് പാക്കറ്റും കെ.ടി.ഡി.സിയുടെ യാത്രാപാക്കേജും 25 ലക്ഷം വരെ കാഷ് പ്രൈസും ലഭിക്കും.
Story Highlights: Upload bills of goods on the Lucky Bill mobile app
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here