കൊവിഡ് കരുതൽ ഡോസ് വിതരണം കൂട്ടണം; സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ നിർദേശം

കൊവിഡ് കരുതൽ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി. സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായുള്ള അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇക്കാര്യം ആവശ്യപ്പെട്ടത്.
വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ച് കൂടുതൽ പേരിലേക്ക് കരുതൽ ഡോസ് എത്തിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അതേസമയം രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നതിൽ ലെഫ്‌റ്റനന്റ് ഗവർണർ വിനയ്‌കുമാർ സക്സേന ആശങ്ക അറിയിച്ചു.
Read Also: ഫൈസര്‍ സിഇഒയ്ക്ക് കൊവിഡ്; നാല് ഡോസ് വാക്‌സിന്‍ എടുത്തിരുന്നു
തുടർച്ചയായി 12 ദിവസം ഡൽഹിയിൽ രണ്ടായിരത്തിലധികം കൊവിഡ് കേസുകളും ഉയർന്ന പോസിറ്റിവിറ്റി നിരക്കും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൊവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കണമെന്ന് വിനയ്‌കുമാർ സക്സേന ആവശ്യപ്പെട്ടു. കൊവിഡ് കേസുകൾ കൂടുന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞയാഴ്ച ഡൽഹിയിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു.
Story Highlights: Ensure timely utilisation of funds to boost health services at grassroots: Mandaviya to states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here