Advertisement

കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍; കരാറില്‍ ഒപ്പിടാതെ കെഎസ്ഇബി

August 17, 2022
2 minutes Read
kseb disagrees the signing with neyveli lignite corporation

സംസ്ഥാനത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ തയ്യാറായിട്ടും കരാറില്‍ ഒപ്പുവയ്ക്കാതെ കെഎസ്ഇബി. നിലവില്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ ഒരു രൂപ കുറച്ച് വൈദ്യുതി നല്‍കാമെന്നാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ താത്പര്യപത്രം.

യൂണിറ്റിന് നാല് രൂപ 35 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ സംസ്ഥാനം വൈദ്യുതി വാങ്ങുന്നത്. 3 രൂപ ആറ് പൈസയ്ക്കാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ വൈദ്യുതി നല്‍കുക. നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ താത്പര്യ പത്രത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് പുറമേ എട്ട് സ്വകാര്യ കമ്പനികളില്‍ നിന്നു കൂടിയാണ് കേരളം നിലവില്‍ വൈദ്യുതി വാങ്ങുന്നത്. ഇവയെല്ലാം യൂണിറ്റിന് നാല് രൂപ 35 പൈസ എന്ന നിരക്കിലാണ്. ഇതിനിടയിലാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ സംസ്ഥാനത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് താത്പര്യം ഇറക്കുന്നത്. കഴിഞ്ഞ ദിവസം കോര്‍പറേഷന്റെ അധികൃതര്‍ തിരുവനന്തപുരത്ത് നേരിട്ടെത്തുകയും കരാറില്‍ ഒപ്പിടാന്‍ സമ്മതമറിയിക്കുകയും തിയതി അറിയിക്കുകയും ചെയ്തിട്ടും കെഎസ്ഇബി കരാറില്‍ ഒപ്പുവയ്ക്കുന്നതിന് വിമുഖത കാട്ടുകയാണ്.

Read Also: വൈദ്യുതി ബിൽ ഇനി ഫോണിൽ സന്ദേശമായി ലഭിക്കും

റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലെന്ന സാങ്കേതിക കാരണങ്ങളടക്കം പറഞ്ഞാണ് കോടികളുടെ ലാഭമുണ്ടാകുന്ന കരാര്‍ കെഎസ്ഇബി ഒപ്പുവയ്ക്കാത്തത്. 400 മെഗാവാട്ട് വൈദ്യുതി നല്‍കാമെന്നാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ താത്പര്യമറിയിക്കുന്നത്. കര്‍ണാടകയും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങള്‍ 1600 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാമെന്ന് കരാറില്‍ ഒപ്പുവച്ചിട്ടും കേരളം പിന്‍ വലിഞ്ഞുനില്‍ക്കുകയാണ്.

Story Highlights: kseb disagrees the signing with neyveli lignite corporation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top