500 രൂപയുടെ ബെറ്റിന് വേണ്ടി സുഹൃത്തിന്റെ തലയറുത്ത് യുവാവ്; അറുത്ത തലയുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

അസമിൽ 500 രൂപയുടെ ബെറ്റിന് വേണ്ടി സുഹൃത്തിന്റെ തലയറുത്ത് യുവാവ്. അറുത്ത തലയുമായി 25 കി.മി നടന്ന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. ( man killed fellow villager over 500Rs bet )
അസമിലെ സോണിത്പൂർ ജില്ലയിലാണ് നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ഫുട്‌ബോൾ മത്സരത്തിന് ശേഷമായിരുന്നു സംഭവം. ഫുട്‌ബോൾ മത്സരത്തിൽ തുനിരാം മദ്രിയും ഹേം രാമും രണ്ട് ടീമിനെയാണ് പിന്തുണച്ചിരുന്നത്. എന്നാൽ ഹോം രാം പിന്തുണച്ച ടീം വിജയിക്കുകയായിരുന്നു. പറഞ്ഞുവച്ച 500 രൂപ തുനിരാം മദ്രി നൽകിയതുമില്ല. ഇതുമായി ബന്ധപ്പെട്ട വഴക്കിനിടെയാണ് തുനിരാം മദ്രി ഹേംരാമിനെ മൂച്ചയേറിയ ആയുധമുപയോഗിച്ച് തലയറുത്തത്.
അറുത്ത തലയുമായി രംഗപാറ പൊലീസ് സ്റ്റേഷനിലേക്ക് 25 കിലോമീറ്റർ നടന്നാണ് തുനിരാം എത്തിയത്. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Story Highlights: man killed fellow villager over 500Rs bet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here