ശിവരാജും ഗഡ്കരിയും പുറത്ത്; ബിജെപിയുടെ പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു

ബിജെപിയുടെ പാർലമെന്ററി ബോർഡ് നവീകരിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ഉന്നത സമിതിയിൽ നിന്ന് ഒഴിവാക്കി. കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി പുതുമുഖങ്ങളും ബോർഡിൽ ഇടം നേടിയിട്ടുണ്ട്.
2024ലെ നിർണായക പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പാർലമെന്ററി ബോർഡിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. കൂടാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഈ പട്ടികയിൽ ഷഹവാനസ് ഹുസൈന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ആകെ 15 പേർക്കാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഇടം ലഭിച്ചത്. ഇതിൽ പ്രധാനമന്ത്രി മോദി, അമിത് ഷാ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും ഉൾപ്പെടുന്നു.
പാർലമെന്ററി ബോർഡിലെ അംഗങ്ങൾ:
ജെ പി നദ്ദ (ചെയർമാൻ), നരേന്ദ്ര മോദി, രാജ്‌നാഥ് സിംഗ്, അമിത് ഷാ, ബി എസ് യെദ്യൂരപ്പ, സർബാനന്ദ സോനോവാൾ, കെ ലക്ഷ്മൺ, ഇഖ്ബാൽ സിംഗ് ലാൽപുര, സുധ യാദവ്, സത്യനാരായണ ജാതി, ബി എൽ സന്തോഷ് (സെക്രട്ടറി).
തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾ:
ജെപി നദ്ദ, നരേന്ദ്ര മോദി, രാജ്‌നാഥ് സിംഗ്, അമിത് ഷാ, ബിഎസ് യെദ്യൂരപ്പ, സർബാനന്ദ സോനോവാൾ, കെ ലക്ഷ്മൺ, ഇഖ്ബാൽ സിംഗ് ലാൽപുര, സുധ യാദവ്, സത്യനാരായണൻ ജാതി, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്‌നാവിസ്, ഓം മാത്തൂർ, ബിഎൽ സന്തോഷ്, വാനതി ശ്രീനിവാസ്
Story Highlights: Nitin Gadkari, Shivraj Chouhan Dropped From Top BJP Body In Major Revamp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here