Advertisement

പാട്ടുകാരനൊപ്പം ഗിറ്റാർ വായിച്ചും താളം പിടിച്ചും നായക്കുട്ടി; വൈറലായി വിഡിയോ

August 17, 2022
3 minutes Read

സംഗീതം ഇഷ്ടമില്ലാത്ത മനുഷ്യരുണ്ടോ? മനുഷ്യർ മാത്രമല്ല മൃഗങ്ങളും സംഗീതം ആസ്വദിക്കാറുണ്ട് എന്നാണ് പറയാറ്. ഇപ്പോഴിതാ പാട്ട് ആസ്വദിക്കുന്ന ഒരു നായക്കുട്ടിയുടെ ചിത്രങ്ങളും വിഡിയോയുമാണ് സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. ഒരു ചെയറിലിരുന്ന് ഗിറ്റാർ വായിച്ചുകൊണ്ട് പാട്ട് പാടുന്ന യുവാവിന്റെ അടുത്തേക്ക് എത്തുന്ന ഒരു തെരുവ് നായയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ആദ്യമൊക്കെ പാട്ടുകാരന്റെ മുഖത്തേക്ക് നോക്കിയിരുന്ന് പാട്ടുകേൾക്കുന്ന നായ പിന്നീട് ഗായകന്റെ അടുത്തേക്ക് വരുന്നതും അയാൾ സ്നേഹത്തോടെ നായയെ തലോടുമ്പോൾ ഏറെ അനുസരണയോടെ അരികിൽ ഇരിക്കുന്നതും കാണാം.

ഇടയ്ക്ക് പാട്ടുകാരൻ നായയുടെ കൈകൾ കൊണ്ട് ഗിറ്റാറിൽ താളം ഇടുന്നതും നായയുടെ തലയിലും മുഖത്തുമെല്ലാം തലോടുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. ഗുഡ് ന്യൂസ് കറസ്‌പോണ്ടന്റ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം വലിയ രീതിയിൽ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ലക്ഷക്കണക്കിന് കാഴ്ചക്കാരെയും ലഭിച്ച വിഡിയോയ്ക്ക് മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തികൊണ്ട് എത്തുന്നവരും ഒരുപാടുണ്ട്.

Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

മനുഷ്യന്റെ വികാരങ്ങളെയും ഇഷ്ടങ്ങളെയുമെല്ലാം എളുപ്പത്തിൽ മനസിലാക്കാനും അവയ്ക്ക് അനുസരിച്ച് പെരുമാറാനുമൊക്കെ നായകൾക്ക് വേഗത്തിൽ കഴിയുമത്രേ. എന്തായാലും സോഷ്യൽ മീഡിയിലെ കാഴ്ചക്കാരുടെ മുഴുവൻ ഹൃദയം കീഴടക്കികഴിഞ്ഞു ഈ നായക്കുട്ടി. മനുഷ്യന് അവരുടെ വളർത്തുമൃഗങ്ങളോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയുമൊക്കെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടാറുണ്ട്. ഒപ്പം വളർത്തുമൃഗങ്ങൾ അവരുടെ ഉടമകളോട് കാണിക്കുന്ന ആത്മാർത്ഥതയും സ്നേഹവും പലപ്പോഴും കാഴ്ചക്കാരുടെ ഹൃദയം കവരാറുമുണ്ട്. അത്തരത്തിൽ കാഴ്ചക്കാരിൽ ഏറെ കൗതുകം നിറയ്ക്കുകയാണ് ഈ നായക്കുട്ടിയുടെ വിഡിയോയും.

Story Highlights:  Street dog playing guitar with singer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top