ദുരിത യാത്രയ്ക്ക് അറുതി; ആയൂര്‍- ചുണ്ട റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ചിഞ്ചു റാണി; ട്വന്റിഫോര്‍ ഇംപാക്ട്

ആയൂര്‍-ചുണ്ട റോഡ് നവീകരണം മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. റോഡ് നവീകരണത്തിനായി 10 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. 16 വര്‍ഷമായി തകര്‍ന്നു കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ ട്വന്റിഫോര്‍ ആണ് വാര്‍ത്തയാക്കിയത്. (twenty four impact Ayur-Chunda road renovation will be completed soon says minister j chinju rani)
ചടയമംഗലം മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നാണ് ആയുര്‍ – ചുണ്ട റോഡ്. റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വര്‍ഷം 16 ആയി എന്നാണ് നാട്ടുകാര്‍ പറയുന്നത്. മുഴുവന്‍ കുഴിയായി മാറിയ ഈ റോഡിന്റെ ദുരിതം 24 ആണ് പുറത്തു കൊണ്ടുവന്നത്. വാര്‍ത്തയ്ക്ക് പിന്നാലെയാണ് ചടമംഗലം മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഇടപെടല്‍.
Read Also: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ രാപ്പകല്‍ സമരം തുടരുന്നു
റോഡ് നിര്‍മ്മാണത്തിന്റെ ഫണ്ടിനൊപ്പം തന്നെ മെയിന്റനന്‍സ് ഫണ്ട് കൂടി അനുവദിച്ചതായിരുന്നു റോഡ് നിര്‍മ്മാണം ഇഴയാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ റോഡ് നവീകരണത്തിനായി അനുവദിച്ച 8 കോടി രൂപയ്‌ക്കൊപ്പം മെയിന്റനന്‍സ് ഫണ്ട് രണ്ട് കോടി കൂടി ചേര്‍ക്കും. റോഡിന്റെ നിര്‍മ്മാണം വേഗത്തിലാക്കാനായി മാത്രം ഒരാളെ സ്ഥിരം നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാങ്കേതികത്വങ്ങള്‍ എല്ലാം പരിഹരിച്ചു കഴിഞ്ഞു. മൂന്നുമാസത്തിനുള്ളില്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും എന്നാണ് മന്ത്രിയുടെ ഉറപ്പ്. അങ്ങനെയെങ്കില്‍ ഈ നാട്ടുകാരുടെ പതിനാറു വര്‍ഷത്തെ ദുരിത യാത്രയ്ക്ക് 24 വാര്‍ത്തയിലൂടെ അറുതിയാകും.
Story Highlights: twenty four impact Ayur-Chunda road renovation will be completed soon says minister j chinju rani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here