‘ഇടത് മുഖ്യമന്ത്രിക്ക് ചേർന്നതല്ല അധിക പൊലീസ് സുരക്ഷ’; കൃഷിമന്ത്രി പരാജയം: സിപിഐ കൊല്ലം ജില്ലാ കമ്മിറ്റി

സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് വിമർശനം. ഇടത് മുഖ്യമന്ത്രിക്ക് ചേർന്നതല്ല അധിക പൊലീസ് സുരക്ഷ.അധിക സുരക്ഷ ജനങ്ങളിൽ നിന്നകറ്റും. കൊട്ടാരക്കര മണ്ഡലം കമ്മറ്റിയുടേതാണ് വിമർശനം. മന്ത്രി പി പ്രസാദിനെതിരെയും വിമര്‍ശനമുയര്‍ന്നു. കൃഷി മന്ത്രി പരാജയമാണെന്ന് ചർച്ചയിൽ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.(cpi against pinarayi vijayan)
സിപിഐഎം പിൻവാതിൽ നിയമനം നടത്തുന്നു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ പുറത്ത് നിക്കുമ്പോഴാണ് പിൻവാതിൽ നിയമനം. സിപിഐ ഇതൊന്നും കണ്ടില്ലെന്ന് നടിക്കരുതെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. എം ശിവശങ്കറിന്റെയും ശ്രീറാം വെങ്കിട്ടരാമന്റെയും നിയമനത്തിൽ വിമർശനം ഉയർന്നു. വിവാദങ്ങളിൽപ്പെട്ടവരെ സിപിഐ മന്ത്രിമാർ അറിയാതെ വകുപ്പുകളിൽ നിയമിക്കുന്നു.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
കൊല്ലത്ത് സംഘടനാ സംവിധാനവും ജന സ്വാധീനവും നഷ്ടപ്പെട്ട പാർട്ടിയാണ് ആർഎസ്പിയെന്നാണ് വിമർശനം. എൽഡിഎഫിലേക്ക് തിരിച്ചെത്തണമെന്ന് ആർഎസ്പിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു. ആർഎസ്പി യുഡിഎഫിൽ തുടരുന്നതിന് കാരണം എൻ കെ പ്രേമചന്ദ്രന്റെ പിടിവാശിയാണെന്നും. സിപിഐഎമ്മിനും സിപിഐക്കും അല്ലാതെ എൽഡിഎഫിലെ ഒരു ഘടക കക്ഷിക്കും കൊല്ലം ജില്ലയിൽ സ്വാധീനമില്ലെന്നാണ് വിമർശനം.
പത്തനാപുരം മണ്ഡലത്തിൽ കേരള കോൺഗ്രസ് ബി ക്ക് ഉള്ളത് ചെറിയ വേരോട്ടം മാത്രമാണ്. സിപിഐഎം സഹകരണ മേഖലയിൽ തന്നിഷ്ട പ്രകാരം പ്രവർത്തിക്കുന്നുവെന്നും ക്യാമ്പസുകളിൽ എഐഎസ്എഫ് പ്രവർത്തിക്കുന്നത് എസ് എഫ് ഐക്കാരുടെ മർദ്ദനം സഹിച്ചാണെന്നും പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
Story Highlights: cpi against pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here