ഓരോവർഷവും 9 ലക്ഷത്തിലധികം വനിതകൾ പുതുതായി ലൈസൻസ് എടുക്കുന്നു; ഡ്രൈവിങ് ലൈസൻസ് എടുക്കാന്‍ മുന്നിൽ വനിതകൾ

ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിൽ സ്ത്രീകൾ പുരുഷൻമാരേക്കാൾ മുന്നിൽ. സംസ്ഥാനത്തെ കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഓരോവർഷവും ശരാശരി രണ്ടുലക്ഷത്തിലധികം വനിതകളാണ് പുരുഷൻമാരെ അപേക്ഷിച്ച് പുതുതായി ലൈസൻസ് എടുക്കുന്നത്. വിവരാവകാശ നിയമപ്രകാരം മോട്ടോർവാഹനവകുപ്പ് നൽകിയ റിപ്പോർട്ടിൽ നിന്നാണ് ഈ കണക്കുകൾ വ്യകതമായത്.
31.91 ലക്ഷം വനിതകൾ സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഡ്രൈവിങ് ലൈസൻസ് എടുത്തു. ഇതേ കാലയളവിൽ 21.90 ലക്ഷം പുരുഷൻമാരാണ് ലൈസൻസ് എടുത്തിരിക്കുന്നത്. 2017-2018 മുതൽ ഓരോവർഷവും ഒമ്പതുലക്ഷത്തിലധികം വനിതകൾ പുതുതായി ലൈസൻസെടുത്തു. എന്നാൽ ശരാശരി ആറുലക്ഷം പുരുഷൻമാർ മാത്രമാണ് ഓരോ വർഷവും പുതിയ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നത്.
കൊവിഡ് സമയത്ത് സ്ത്രീകൾ ലൈസൻസ് എടുത്തത് 4.51 ലക്ഷമായി കുറഞ്ഞിരുന്നു. അപ്പോഴും പുരുഷന്മാരെ അപേക്ഷിച്ച് മുന്നിലായിരുന്നു സ്ത്രീകൾ. 3.31 ലക്ഷം പുരുഷൻമാരാണ് കോവിഡ് കാലത്ത് ലൈസൻസ് എടുത്തത്. അഞ്ചുവർഷത്തിനിടെ 225 ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്നവരും ലൈസൻസെടുത്തു. വൈദ്യുത സ്‌കൂട്ടറുകൾ നിരത്തിലിറങ്ങിയതോടെ സ്ത്രീകൾ വാഹനമോടിക്കുന്നതു കൂടിയെന്നും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കാറുൾപ്പെടെ വാഹനങ്ങളോടിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു.
Story Highlights: women are ahead of men in getting a driving license in the state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here