വിസ തട്ടിപ്പിനിരയായാൽ ഉടൻ ഈ നമ്പറിൽ വിളിക്കണം; സഹായവുമായി കേരള പൊലീസെത്തും

നോർക്ക, കേരള പൊലീസ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ-മെയിൽ ഐഡികളും നിലവിൽവന്നു. ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായാണ് ഹെൽപ്പ് ലൈൻ നമ്പർ സജ്ജമാക്കിയത്. വിസ തട്ടിപ്പുകൾ, അനധികൃത റിക്രൂട്ട്‌മെൻറുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ഇനി മുതൽ നേരിട്ടറിയിക്കാം. ഈ സംവിധാനം സജ്ജമാക്കിയിട്ടുള്ളത് കേരളാ പൊലീസാണ്. ( 24 hour helpline number for victims of visa fraud )
തൊഴിൽ തട്ടിപ്പിനിരയായി വിവിധ രാജ്യങ്ങളിൽ കഴിയുന്നവർക്ക് ഹെൽപ്പ് ലൈൻ നമ്പരിലേക്ക് വിളിച്ച് കാര്യങ്ങൾ ധരിപ്പിക്കാം. 0471-2721547 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലും dyspnri.pol@kerala.gov.in, spnri.pol@kerala.gov.in എന്നീ ഇ മെയിലുകൾ വഴിയും പരാതികൾ നൽകാം.
ഇത്തരത്തിലുള്ള തട്ടിപ്പുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ നോർക്ക റൂട്ട്സ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ്, കേരളാ പൊലീസ് എന്നിവരുടെ സംയുക്ത യോഗം, മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിൽ ചേർന്നിരുന്നു. ഇതേതുടർന്നാണ് ഓപ്പറേഷൻ ശുഭയാത്ര നടപ്പിലാക്കാൻ തീരുമാനമെടുത്തത്. ‘ഓപ്പറേഷൻ ശുഭയാത്ര’ ആരംഭിക്കുമെന്ന് നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നേരത്തേ തന്നെ അറിയിച്ചിരുന്നു.
Story Highlights: 24 hour helpline number for victims of visa fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here