എങ്ങനെയെങ്കിലും ടീമിലെടുക്കണമെന്ന് റൊണാൾഡോ; ഒരു താത്പര്യവുമില്ലെന്ന് ബൊറൂഷ്യ ഡോർട്ട്മുണ്ട്

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്നുറച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ജർമൻ ക്ലബായ ബൊറൂഷ്യ ഡോർട്ട്മുണ്ടാണ് എങ്ങനെയും ചാമ്പ്യൻസ് ലീഗ് കളിക്കാൻ ശ്രമിക്കുന്ന ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം. എങ്ങനെയും ഈ നീക്കം നടക്കണമെന്നാണ് താരം തൻ്റെ ഏജൻ്റായ ജോർജ് മെൻഡസിനു നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ, ക്രിസ്റ്റ്യാനോയിൽ ഒരു താത്പര്യവുമില്ലെന്ന് ബൊറൂഷ്യ പറയുന്നു. താരക്കൈമാറ്റ ജാലകം അടയ്ക്കാൻ രണ്ട് ആഴ്ചകൾ മാത്രം അവശേഷിക്കെ ക്രിസ്റ്റ്യാനോയുടെ ട്രാൻസ്‌ഫർ ഒരു ഫോട്ടോഫിനിഷിലേക്കാണ് നീങ്ങുന്നത്. ജെർമൻ ടാബ്ലോയ്ഡ് ന്യൂസ്പേപ്പറായ ബിൽഡിനെ ഉദ്ധരിച്ച് മിറർ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (cristiano ronaldo borussia dortmund)
ഡോർട്ട്മുണ്ടിനായി കളിക്കാൻ ക്രിസ്റ്റ്യാനോ തയ്യാറാണെന്ന് ഏജൻ്റ് അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ബൊറൂഷ്യയ്ക്ക് ഈ നീക്കത്തിൽ ഒരു താത്പര്യമില്ല. താരത്തിൻ്റെ ഭീമമായ ശമ്പളം തന്നെയാണ് പ്രധാനകാരണം. കഴിഞ്ഞ ടീമിലെത്തിച്ച ഫ്രഞ്ച് സ്ട്രൈക്കർ സെബാസ്റ്റ്യൻ ഹാലർ വൃഷണത്തിൽ ക്യാൻസർ ബാധിച്ച് പുറത്തായതിനാൽ ഡോർട്ട്മുണ്ട് ഒരു മികച്ച സ്ട്രൈക്കറെ തേടുന്നുണ്ട്. എങ്കിലും ക്രിസ്റ്റ്യാനോയിൽ താത്പര്യമില്ലെന്ന് ക്ലബ് പറയുന്നു.
Read Also: എന്നെക്കുറിച്ച് വന്ന 100 വാർത്തകളിൽ അഞ്ചെണ്ണം മാത്രമാണ് സത്യം; ക്രിസ്റ്റ്യാനോ റൊണാൾഡോ
അതേസമയം, തന്നെക്കുറിച്ച് വന്ന 100 വാർത്തകളിൽ അഞ്ചെണ്ണം മാത്രമാണ് ശരിയെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിരുന്നു. സുഹൃത്ത് എഡു അഗ്വറെയുടെ ഇൻസ്റ്റാ പോസ്റ്റിൽ കമൻ്റായാണ് ക്രിസ്റ്റ്യാനോ ഇക്കാര്യം കുറിച്ചത്.
ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ മോശമായതിനാൽ ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിടുകയാണെന്നായിരുന്നു എഡു അഗ്വെറെയുടെ ഇൻസ്റ്റ പോസ്റ്റ്. “ഏതാനും ആഴ്ചകൾക്കുള്ളിൽ അഭിമുഖം പുറത്തുവരുമ്പോൾ കാര്യങ്ങൾ മനസ്സിലാവും. മാധ്യമങ്ങൾ കള്ളം പറയുകയാണ്. എന്റെ പക്കൽ നോട്ട്ബുക്ക് ഉണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി എന്നെ കുറിച്ച് വന്ന 100 വാർത്തകളിൽ അഞ്ചെണ്ണം മാത്രമാണ് സത്യം.’- ക്രിസ്റ്റ്യാനോ കുറിച്ചു.
നേരത്തെ ക്രിസ്റ്റ്യാനോയെ ടീമിൽ നിലനിർത്തുമെന്ന് നിലപാടെടുത്തിരുന്ന യുണൈറ്റഡ് ഇപ്പോൾ ആ നിലപാട് മാറ്റിയിരിക്കുകയാണ്. താരത്തിന് കബ് വിടണമെങ്കിൽ ആവാം എന്നാണ് നിലവിൽ യുണൈറ്റഡിൻ്റെ നിലപാട്.
പ്രീമിയർ ലീഗ് സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിലും യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. ബ്രൈറ്റണെതിരായ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ ഒരു ഗോളിനു പരാജയപെട്ട യുണൈറ്റഡ് ബ്രെൻ്റ്ഫോർഡിനെതിരായ രണ്ടാം മത്സരത്തിൽ മടക്കമില്ലാത്ത 4 ഗോളുകൾക്ക് കീഴടങ്ങി.
Story Highlights: cristiano ronaldo borussia dortmund
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here