ധനുഷിന്റെ ‘തിരുച്ചിത്രമ്പലം’; തീയറ്റർ സ്‌ക്രീന്‍ വലിച്ച് കീറി ആരാധകര്‍

ധനുഷ് ചിത്രം ‘തിരുച്ചിത്രമ്പലം’ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഒരു വര്‍ഷത്തിന് ശേഷം തിയറ്ററുകളില്‍ എത്തിയ ധനുഷ് ചിത്രം ആഘോഷമാക്കുകയാണ് ആരാധകര്‍. ഹൗസ്ഫുള്ളായി നിറഞ്ഞോടുന്നത് തിയറ്ററുടമകള്‍ക്ക് ആശ്വാസം പകരുമ്പോള്‍ ചെന്നൈയിലെ രോഹിണി തീയറ്ററില്‍ സംഭവിച്ചത് വലിയ നഷ്ടം.
ധനുഷിനെ സ്‌ക്രീനില്‍ കണ്ടതും ചില ആരാധകരുടെ ആവേശം അതിരുകടന്നു. ആര്‍പ്പു വിളികള്‍ക്കും നൃത്തവുമായി സീറ്റില്‍ നിന്ന് എഴുന്നേറ്റ ആരാധകരില്‍ ചിലര്‍ തീയറ്റര്‍ സ്‌ക്രീന്‍ വലിച്ചുകീറി. ഷോ മുടങ്ങിയപ്പോഴാണ് ആവേശത്തില്‍ തങ്ങള്‍ക്ക് പിണഞ്ഞ അമളി അവര്‍ക്ക് മനസിലായത്. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. പരിധികടന്ന ഈ പ്രവൃത്തി തീയറ്റര്‍ ഉടമയ്ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
If your idea of having fun at the theatre involves ripping off the screen and making it a miserable experience for others, how about you stay home, wait for it to come on OTT and then break your TV screen? This was at @RohiniSilverScr after the second show of #Thiruchitrambalam pic.twitter.com/yGPJcFpnuK
— Gopinath Rajendran (@gopi_rajen) August 18, 2022
Read Also: മകനാണെന്ന് അവകാശവാദം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് നടന്‍ ധനുഷ്
മിത്രന്‍ ജവഹര്‍ ആണ് തിരുച്ചിത്രമ്പലം’ സംവിധാനം ചെയ്തിരിക്കുന്നത്. ‘യാരടി മോഹനി’ എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന്‍ ജവഹറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, നിത്യ മേനോന്‍, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.
Story Highlights: Fans Damaged The Screen Of Rohini Theatre After Watching “Thiruchitrambalam”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here