ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ പ്രതികളാക്കിയത് നിരപരാധികളായ കോൺഗ്രസുകാരെ; ടി. സിദ്ധിഖ്

രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നിരപരാധികളായ കോൺഗ്രസുകാരെ പ്രതികളാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഈ കേസ് പുതിയ ടീം അന്വേഷിക്കണമെന്നും ടി. സിദ്ധിഖ് എം എൽ എ. ബിജെപിക്ക് സർക്കാർ ആയുധം നൽകുകയാണ് ഇടതുപക്ഷം. സ്റ്റേഷൻ ഉപരോധം അവസാനിപ്പിക്കുകയാണ്. പ്രതിഷേധം ശക്തമായിത്തന്നെ തുടരാനാണ് തീരുമാനം. അക്രമം കാട്ടിയ എസ്.എഫ്.ഐക്കാരെ രക്ഷപ്പെടുത്താനാണ് സർക്കാരിന്റെ ശ്രമമെന്നും ടി. സിദ്ധിഖ് ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തത്.
Read Also: രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത കേസ്: നാല് കോൺഗ്രസുകാർ അറസ്റ്റിൽ
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകൾ പ്രകാരമാണ് ഇവർ നാല് പേർക്കുമെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവ. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കിയുള്ളതായിരുന്നു എസ്പിയുടെ റിപ്പോർട്ട്. ഓഫീസിലെ ചുവരിൽ തൂക്കിയിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തത് എസ് എഫ് ഐ പ്രവർത്തകരല്ലെന്നായിരുന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയത്. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയുമായിരുന്നു ഇതിനുള്ള പ്രധാന തെളിവ്. ഫോട്ടോകളും റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിരുന്നു.
Story Highlights: Innocent Congressmen were accused; T Siddique
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here