സെക്സ് നിഷേധിച്ചതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി വനത്തിൽ ഉപേക്ഷിച്ചു; ഭർത്താവ് പിടിയിൽ

സെക്സ് നിഷേധിച്ചതിന്റെ വൈരാഗ്യത്തിൽ ഭാര്യയെ കൊലപ്പെടുത്തി വനത്തിൽ ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ. ബംഗളൂരുവിലെ മഡിവാള മാരുതി ലേഔട്ടിൽ താമസിക്കുന്ന പൃഥ്വിരാജിനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്. ഒമ്പത് മാസം മുമ്പാണ് പൃഥ്വിരാജ് ജ്യോതി കുമാരിയെ വിവാഹം കഴിച്ചത്. ബിഹാർ സ്വദേശിയായ ഇയാൾ 15 വർഷമായി ബംഗളൂരുവിലാണ് താമസം. ഇയാൾക്ക് ഇലക്‌ട്രോണിക്‌സ് സാധനങ്ങളുടെ കച്ചവടമാണ്. ( Man kills wife for refusing sex )
പൃഥ്വിരാജ് ജ്യോതി കുമാരിയെ ഒരു യാത്രയ്ക്ക് കൊണ്ടുപോയി, തിരികെ വരുംവഴി കൊലപ്പെടുത്തുകയായിരുന്നു. ഓഗസ്റ്റ് 3 മുതൽ ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഓഗസ്റ്റ് 5നാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഭാര്യ ജ്യോതി കുമാരി തന്റെ ജന്മഗ്രാമമായ സീതാമർഹിയോട് ചേർന്നുള്ള ഗ്രാമത്തിൽ നിന്നുള്ളയാളാണെന്നും വിവാഹശേഷമാണ് ബംഗളൂരുവിലേക്ക് താമസം മാറിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
നേരത്തെ രണ്ട് തവണ ജ്യോതി കുമാരി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിരുന്നുവെന്നും എന്നാൽ വൈകുന്നേരത്തോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നുവെന്നും പൃഥ്വിരാജ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഡൽഹിയിലേക്ക് മാറാൻ ഭാര്യ തന്നെ നിർബന്ധിച്ചിരുന്നു. എന്നാൽ തന്റെ ബിസിനസ് ബംഗളൂരു കേന്ദ്രീകരിച്ചായതിനാലാണ് അതിന് തയ്യാറാവാത്തത്. ഓഗസ്റ്റ് 3നാണ് ഭാര്യയെ കാണാതായതെന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും പരാതിയിൽ പറയുന്നു.
അന്വേഷണം തുടങ്ങിയപ്പോൾ, ദമ്പതികൾ തമ്മിൽ വഴക്കിട്ടിരുന്നതായി പൊലീസിന് മനസ്സിലാക്കി. വഴക്കിനെക്കുറിച്ച് പൃഥ്വിരാജിനോട് ചോദിച്ചപ്പോൾ അദ്ദേഹം ഉരുണ്ടുകളിക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ, ബിരുദധാരിയായ ഭാര്യ വിവാഹത്തിന് മുമ്പ് തനിക്ക് 28 വയസേയുള്ളൂ എന്നാണ് പറഞ്ഞിരുന്നതെന്ന് ഭർത്താവ് വെളിപ്പെടുത്തി. എന്നാൽ വിവാഹം കഴിക്കുമ്പോൾ ജ്യോതി കുമാരിക്ക് 38 വയസുണ്ടായിരുന്നു. വിവാഹശേഷം ശാരീരിക ബന്ധത്തിലേർപ്പെടാൻ ഭാര്യ തന്നെ അനുവദിച്ചിരുന്നില്ലെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിക്കുകയായിരുന്നു.
ഭാര്യ എപ്പോഴും ഫോണിൽ സംസാരിക്കുന്നതിനാൽ അവൾക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് സംശയമുണ്ടായിരുന്നുവെന്നും പ്രതി സമ്മതിച്ചു. പൃഥ്വിരാജ് ബീഹാറിൽ നിന്നുള്ള സുഹൃത്ത് സമീർ കുമാറിന്റെ സഹായത്തോടെയാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഉഡുപ്പി ജില്ലയിലെ മാൽപെയിലേക്ക് ഒരു യാത്ര പോവുകയും തിരികെ വരുംവഴി സമീർ കുമാറിന്റെ സഹായത്തോടെ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കുമാരിയെ വിശ്വസിപ്പിച്ചു. ഓഗസ്റ്റ് ഒന്നിനാണ് ദമ്പതികളും സമീറും മാൽപെയിലേക്ക് കാറിൽ പോയത്. പൊലീസ് സ്ഥലത്തെത്തി കുമാരിയുടെ മൃതദേഹം കണ്ടെത്തി പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
Story Highlights: Man kills wife for refusing sex
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here