ക്രിക്കറ്റ് പന്ത് നെഞ്ചില്‍ കൊണ്ട് യുവാവിന് ദാരുണാന്ത്യം

ഡല്‍ഹിയില്‍ ക്രിക്കറ്റ് പന്ത് നെഞ്ചില്‍ കൊണ്ട് യുവാവിന് ദാരുണാന്ത്യം. ഡല്‍ഹി സ്വരൂപ് നഗറിലാണ് സംഭവം. ഹബീബ് മണ്ഡല് (30) എന്ന യുവാവാണ് മരിച്ചത്.
കൊല്‍ക്കത്തയില്‍ നിന്ന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ ഹബീബ്, സ്വരൂപ് നഗറിലെ സ്കൂള്‍ മൈതാനത്ത് കളി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. വേഗത്തിലെറിഞ്ഞ പന്ത് ഹബീബിന്റെ നെഞ്ചില്‍ കൊളളുകയും തല്‍ക്ഷണം യുവാവ് ബോധരഹിതനായി വീഴുകയുമായിരുന്നു.
Read Also: സെക്സ് നിഷേധിച്ചതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി വനത്തിൽ ഉപേക്ഷിച്ചു; ഭർത്താവ് പിടിയിൽ
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights: men dies after being struck by cricket ball
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here