താനൂർ ബേക്കറിയിൽ മോഷണം; പണത്തിന് പകരം 35,000 രൂപ വില വരുന്ന ബേക്കറി സാധനങ്ങൾ മോഷ്ടിച്ച് പ്രതി

താനൂർ ബേക്കറിയിൽ മോഷണം. ബേക്കറിയിൽ നിന്ന് പണമല്ല മറിച്ച് 35,000 രൂപ വില വരുന്ന ബേക്കറി സാധനങ്ങൾളും ചോക്കലേറ്റുമാണ് പ്രതി ചാക്കിലാക്കി ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്.
ചൊവ്വാഴ്ച രാത്രി 12മണിക്കും പുലർച്ചെ 1.30നും ഇടയിലായിരുന്നു മോഷണം. കടയുടെ ഗ്രിൽ തകർത്ത് അകത്തു കയറി മോഷണം നടത്തിയ പ്രതിയെ പക്ഷേ 24 മണിക്കൂറിനകം തന്നെ പൊലീസ് വലയിലാക്കി. നിരവധി സിസിടിവികൾ പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തുകയായിരുന്നു. നമ്പർ വ്യകതമല്ലെങ്കിലും അന്വേഷണ സംഘം 200 കണക്കിന് ഓട്ടോറിക്ഷകൾ പരിശോധിച്ച് പ്രതിയെ പിടികൂടികയായിരുന്നു.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
എസ്‌ഐ കൃഷ്ണ ലാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസിർമാരായ സലേഷ്, മുഹമ്മദ് കുട്ടി സിപിഒമാരായ അഭിലാഷ്, ലിബിൻ, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഇന്ന്് കോടതിയിൽ ഹാജരാക്കും
Story Highlights: robber steals bakery items worth 35000
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here