ജനങ്ങൾ വോട്ട് ചെയ്തല്ല ഗവർണർ പദവിയിലെത്തിയത്; വിമർശനവുമായി എസ്.എഫ്.ഐ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി എസ്.എഫ്.ഐ. ഗവർണർമാരെ ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയ നീക്കം നടത്തുന്നു. ആരിഫ് മുഹമ്മദ് ഖാൻ വല്ലാതെ ധാർമിക രോഷം പ്രകടിപ്പിക്കുന്നതായും എസ്.എഫ്.ഐ ആരോപിച്ചു.
ഗവർണർ ധാർമിക രോഷം പ്രകടിപ്പിക്കേണ്ട കാര്യമില്ല. ജനങ്ങൾ വോട്ട് ചെയ്തല്ല ഗവർണർ പദവിയിലെത്തിയത്. യൂണിവേഴ്സിറ്റി ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റണമെന്നും ഇക്കാര്യം സർക്കാർ ആലോചിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.
ഗവർണർ മീഡിയ മാനിയക്കാണെന്നും, കേന്ദ്ര സർക്കാരിനോടുള്ള വിധേയത്വമാണ് ഇത് ചെയ്യിക്കുന്നതെന്നും എസ്.എഫ്.ഐ ആരോപിച്ചു.
Story Highlights: SFI with criticism on governor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here