വിദ്യാര്‍ത്ഥികളെ ബസിനുള്ളില്‍ മര്‍ദിച്ച കേസ്; അഞ്ച് പ്രതികള്‍ പിടിയില്‍

വാളയാറില്‍ വിദ്യാര്‍ത്ഥികളെ ബസിനുള്ളില്‍ മര്‍ദിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് കഞ്ചിക്കോട് സ്വദേശികളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ പുറത്ത് നിന്നെത്തിയവര്‍ ബസില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു.
കഞ്ചിക്കോട് മുക്രോണി തുമ്പിക്കുന്നം സ്വദേശി രോഹിത്, സുജീഷ്, സത്യദത്ത്, നിഖില്‍, അക്ബര്‍ എന്നിവരെയാണ് വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Read Also: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളെ അപമാനിച്ച സംഭവം: അന്വേഷണം സ്വകാര്യ ഏജന്‍സിയിലേക്ക്
വ്യാഴാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. കഞ്ചിക്കോട് റെയില്‍വേ ജംഗ്ഷനില്‍ വെച്ച് കോളജ് ബസില്‍ വച്ചാണ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന വാക്കേറ്റത്തിനിടെ സംഘം ബസിനുള്ളില്‍ കയറി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു.
Story Highlights: case of students being beaten inside the bus five arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here