Advertisement

ഉത്തരേന്ത്യയില്‍ ഭൂചലനം; ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ജാഗ്രത

August 20, 2022
2 minutes Read

ഉത്തരേന്ത്യയില്‍ ഭൂചലനം. പുലര്‍ച്ചെ 1.12ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും ഭൂചലനം അനുഭവപ്പെട്ടു. ലഖ്‌നൗവില്‍ നിന്ന് 139 കിലോമീറ്റര്‍ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം. ഭൂഉപരിതലത്തില്‍ നിന്ന് 82 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂചലനം രൂപപ്പെട്ടത്. (Earthquake in north india Quake of magnitude 5.3 hits Lucknow)

ലഖിംപുര്‍ ഖേരിയിലും ഡല്‍ഹിയിലേയും ഉത്തര്‍പ്രദേശിലേയും ചില ഒറ്റപ്പെട്ടയിടങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ സനോശ്രീ തരാതലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ ആഘാതം അനുഭവപ്പെട്ടു.

ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരിക്കിലും പലയിടങ്ങളിലും ജനങ്ങള്‍ പരിഭ്രാന്തരായി. ഭൂചലനത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.

Story Highlights: Earthquake in north india Quake of magnitude 5.3 hits Lucknow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top