Advertisement

മലയാളി യുവാവ് ബഹ്‍റൈനിലെ റൂമിൽ മരിച്ച നിലയിൽ; പ്രസവത്തെ തുടർന്ന് ഭാര്യയും കുഞ്ഞും മരിച്ചത് മാർച്ചിൽ

August 20, 2022
2 minutes Read
Malayali youth found dead in Bahrain

മലയാളിയായ യുവാവിനെ ബഹ്‍റൈനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയും കുഞ്ഞും മരിച്ചതിന് പിന്നാലെയാണ് യുവാവിന്റെയും മരണം എന്നതാണ് ഞെട്ടിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ മണക്കാല കാര്യാട്ട് എൽസമ്മയുടെയും സാംകുട്ടിയുടെയും മകൻ സിജോ സാമാണ് വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചത്. 29 വയസുമാത്രമേ ഇദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. മരണകാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. ( Malayali youth found dead in Bahrain ).

ബഹ്‍റൈനിൽ സെക്യൂരിറ്റി കോർ കമ്പനിയിൽ സൂപ്പർവൈസറായി ജോലി നോക്കുകയായിരുന്നു സിജോ. അദ്ദേഹത്തിന്റെ ബന്ധുക്കളിൽ പലരും ബഹ്റൈനിൽ ജോലി ചെയ്യുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. ഭാര്യയുടെയും കുഞ്ഞിന്റെയും മരണശേഷം മൂന്ന് മാസം കഴിഞ്ഞാണ് സാം തിരികെ ബഹ്റൈനിലെത്തിയത്.

Read Also: ചേർത്തല താലൂക്ക് ആശുപത്രിയിലെ കൺസൾട്ടന്റ് സർജൻ വീട്ടിൽ മരിച്ച നിലയിൽ

സാമിന്റെ ഭാര്യ അഞ്ജു മാർച്ച് 13നാണ് പ്രസവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. നിർഭാ​ഗ്യവശാൽ 5 ദിവസത്തിന് ശേഷം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേ കുഞ്ഞും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് സിജോ സാമിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സെക്യൂരിറ്റി കോർ കമ്പനിയിൽ നിന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് റൂമിൽ എത്തിയതിന് ശേഷമാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കാണപ്പെട്ടതെന്ന് സുഹൃത്തുക്കൾ പറയുന്നു.

Story Highlights: Malayali youth found dead in Bahrain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top