വയറ്റിൽ 248 ഹെറോയിൻ ഗുളികകൾ; ബഹ്‌റൈൻ വിമാനത്താവളത്തിൽ വെച്ച് യുവാവ് പിടിയിൽ, ഒടുവിൽ ജീവപര്യന്തവും

ഹെറോയിൻ നിറച്ച 248 ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഏഷ്യൻ വംശജന് ജീവപര്യന്തം തടവ്. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വയറ്റിൽ നിന്ന് 248 ക്യാപ്‌സ്യൂളുകൾ കണ്ടെത്തിയത്. ഏഷ്യൻ വംശജനായ ഇയാൾ പാക്കിസ്ഥാനിൽ നിന്നാണ് ബഹ്‌റൈനിലെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി. ( man caught with heroin pills in stomach from Bahrain )
കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തവേ ഇയാൾ സംശയാസ്പദമായ രീതിയിൽ പെരുമാറുകയായിരുന്നു. തുടർന്ന് ഇയാളുടെ ലഗേജ് തുറന്ന് വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അനധികൃത സാധനങ്ങൾ കൈവശമില്ലെന്ന് പരിശോധനക്കിടെ പ്രതി ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാൽ ഇയാളുടെ ശരീര ഭാഷയിൽ സംശയം തോന്നിയതോടെയാണ് എക്സ്-റേ സ്കാനിങ്ങിന് വിധേയനാക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് 248 ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് വ്യക്തമായത്.
Read Also: ഡൽഹിയിൽ വൻ ഹെറോയിൻ വേട്ട; 20 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പിന്നീട് നടത്തിയ രാസപരിശോധനയിലാണ് ഗുളികകളിൽ ഹെറോയിൻ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മയക്കുമരുന്ന് കടത്തുന്നതിലൂടെ തനിക്ക് പണം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഹെറോയിൻ കടത്തിയതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനുമാണ് ഇയാളെ കോടതി ശിക്ഷിച്ചത്.
കോടതി ഉത്തരവ് പ്രകാരം, ജയിൽ ശിക്ഷയുടെ അവസാനം പ്രതിയെ നാടുകടത്തും. മുൻപും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ വയറ്റിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചവരെ പിടികൂടിയിട്ടുണ്ട്. ജൂലൈ അവസാനം 110 മയക്കുമരുന്ന് ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാളെ ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
Story Highlights: man caught with heroin pills in stomach from Bahrain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here